ഫോട്ടോ: ട്വിറ്റർ 
Sports

25 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കായിക താരങ്ങൾ‌? വെളിപ്പെടുത്തി ​ഗൂ​ഗിൾ

ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോനി, രോഹിത് ശര്‍മ എന്നിവരൊക്കെയുണ്ട്

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: ഗൂഗിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരമെന്ന പെരുമ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക്. ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോനി, രോഹിത് ശര്‍മ എന്നിവരൊക്കെയുണ്ട്. 

എന്നാല്‍ ഗൂഗിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ക്രിക്കറ്റ് താരമെന്ന ബഹുമതിയാണ് കോഹ്‌ലിക്ക് സ്വന്തമായത്. 25 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായിക താരം അല്‍ നസര്‍ സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. 

ലയണല്‍ മെസി അടക്കമുള്ളവരെയാണ് റൊണാള്‍ഡോ ഇക്കാര്യത്തില്‍ പിന്തള്ളിയത്. ഏറ്റവും വലിയ കൗതുകം എന്തെന്നാല്‍ വിരാട് കോഹ്‌ലി ആരാധനയോടെ ഇഷ്ടപ്പെടുന്ന ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് എന്നതാണ്. ഇരുവരും ഇപ്പോള്‍ റെക്കോര്‍ഡില്‍ ഒരുമിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT