ഇന്ത്യന്‍ ടീം ട്വിറ്റര്‍
Sports

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

ഇന്ത്യക്കൊപ്പം ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് എയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ ടി20 ലോകകപ്പ് പോരാട്ടത്തിന്റെ മത്സര ക്രമം പുറത്തുവിട്ട് ഐസിസി. ഇന്ത്യ ചിരവൈരികളായ പാകിസ്ഥാന്‍, ആറ് തവണ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ എന്നിവര്‍ ഒരു ഗ്രൂപ്പില്‍.

ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഓസീസ്, പാക് ടീമുകള്‍ക്കൊപ്പം ന്യൂസിലന്‍ഡാണ് ഗ്രൂപ്പിലെ മറ്റൊരു എതിരാളി. യോഗ്യതാ പോരാട്ടം കളിച്ചെത്തുന്ന മറ്റൊരു ടീമും ഈ ഗ്രൂപ്പിലുണ്ടാകും. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകളും യോഗ്യതാ പോരാട്ടം കളിച്ചെത്തുന്ന മറ്റൊരു ടീമും മാറ്റുരയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബംഗ്ലാദേശാണ് ഇത്തവണ വനിതാ ലോകകപ്പ് പോരാട്ടത്തിനു വേദിയാകുന്നത്. ഒക്ടോബര്‍ മൂന്ന് മുതലാണ് പോരാട്ടം. മൂന്നിന് ധാക്കയിലാണ് ഉദ്ഘാടന മത്സരം. ഒക്ടോബര്‍ ആറിനാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം.

ഇരു ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ നേരിട്ട് സെമിയിലേക്ക് കടക്കും. ഒക്ടോബര്‍ 17, 18 തീയതികളിലാണ് സെമി. 20നു ധാക്കയില്‍ തന്നെ ഫൈനലും നടക്കും. 19 ദിവസം നടക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 23 മത്സരങ്ങള്‍.

മത്സര ക്രമം

ഒക്ടോബര്‍ 3: ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക

ഒക്ടോബര്‍ 3: ബംഗ്ലാദേശ്- ക്വാളിഫയര്‍ 2

ഒക്ടോബര്‍ 4: ഓസ്‌ട്രേലിയ- ക്വാളിഫയര്‍ 1

ഒക്ടോബര്‍ 4: ഇന്ത്യ- ന്യൂസിലന്‍ഡ്

ഒക്ടോബര്‍ 5: ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്

ഒക്ടോബര്‍ 5: ബംഗ്ലാദേശ്- ഇംഗ്ലണ്ട്

ഒക്ടോബര്‍ 6: ന്യൂസിലന്‍ഡ്- ക്വാളിഫയര്‍ 1

ഒക്ടോബര്‍ 6: ഇന്ത്യ- പാകിസ്ഥാന്‍

ഒക്ടോബര്‍ 7: വെസ്റ്റ് ഇന്‍ഡീസ്- ക്വാളിഫയര്‍ 2

ഒക്ടോബര്‍ 8: ഓസ്‌ട്രേലിയ- പാകിസ്ഥാന്‍

ഒക്ടോബര്‍ 9: ബംഗ്ലാദേശ്- വെസ്റ്റ് ഇന്‍ഡീസ്

ഒക്ടോബര്‍ 9: ഇന്ത്യ- ക്വാളിഫയര്‍ 1

ഒക്ടോബര്‍ 10: ദക്ഷിണാഫ്രിക്ക- ക്വാളിഫയര്‍ 2

ഒക്ടോബര്‍ 11: ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ്

ഒക്ടോബര്‍ 11: പാകിസ്ഥാന്‍- ക്വാളിഫയര്‍ 1

ഒക്ടോബര്‍ 12: ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ്

ഒക്ടോബര്‍ 12: ബംഗ്ലാദേശ്- ദക്ഷിണാഫ്രിക്ക

ഒക്ടോബര്‍ 13: പാകിസ്ഥാന്‍- ന്യൂസിലന്‍ഡ്

ഒക്ടോബര്‍ 13: ഇന്ത്യ- ഓസ്‌ട്രേലിയ

ഒക്ടോബര്‍ 14: ഇംഗ്ലണ്ട്- ക്വാളിഫയര്‍ 2

ഒക്ടോബര്‍ 17: ഒന്നാം സെമി ഫൈനല്‍

ഒക്ടോബര്‍ 18: രണ്ടാം സെമി ഫൈനല്‍

ഒക്ടോബര്‍ 20: ഫൈനല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT