Gujarat Titans Restrict RCB to 155 After Batting Collapse. ipl/x
Sports

'തകർത്തു'; ബംഗളുരുവിനെ എറിഞ്ഞൊതുക്കി ഗുജറാത്ത്, അർഷാദിന് മൂന്ന് വിക്കറ്റ്, വിജയലക്ഷ്യം 156 റൺസ്

ഓപ്പണർമാരായ ജേക്കബ് ബെഥേൽ 5 റൺസും വിരാട് കോഹ്‌ലി 28 റൺസും എടുത്തു പുറത്തായി.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർന്നടിഞ്ഞ് ബംഗളുരു ബാറ്റിങ് നിര. 19.2 ഓവറിൽ 155 റൺസ് നേടാനേ ബംഗളുരുവിന് കഴിഞ്ഞുള്ളു. ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. ദേവ്ദത്ത് പടിക്കൽ ഒഴികെ മറ്റാർക്കും ബംഗളുരു ബാറ്റിങ് നിരയിൽ തിളങ്ങാൻ ആയില്ല.

നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. തുടക്കം മുതൽ ഗുജറാത്ത് ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞതോടെ ബംഗളുരു ബാറ്റർമാർ സമ്മർദ്ദത്തിലായി. ഓപ്പണർമാരായ ജേക്കബ് ബെഥേൽ 5 റൺസും വിരാട് കോഹ്‌ലി 28 റൺസും എടുത്തു പുറത്തായി.

തൊട്ടു പിന്നാലെ ക്രീസിൽ എത്തിയ ദേവ്ദത്ത് പടിക്കൽ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 24 പന്തിൽ 40 റൺസ് നേടിയ താരത്തെ റാഷിദ് ഖാൻ ബൗൾഡ് ആക്കിയതോടെ മത്സരം വീണ്ടും ഗുജറാത്തിന്റെ വരുതിയിലായി.

തുടർന്ന് കളത്തിലെത്തിയ ബംഗളുരു ബാറ്റർമാർക്ക് ആർക്കും ഗുജറാത്തിന് മൂർച്ചയേറിയ ബൗളിങ്ങിന് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ 19.2 ഓവറിൽ 155 റൺസിന് എല്ലാവരും പുറത്തായി. ഗുജറാത്തിനായി അർഷാദ് ഖാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജാസന്‍ ഹോള്‍ഡര്‍,റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.

Gujarat Titans Restrict RCB to 155 After Batting Collapse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ വോട്ടിങ് യന്ത്രം തുറക്കാന്‍ ശ്രമം?; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ടിഎംസി; സ്‌ട്രോങ് റൂമിന് മുന്നില്‍ സംഘര്‍ഷം

ബംഗാളിലെ എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവിടാനില്ല; കാരണം തുറന്ന് പറഞ്ഞ്‌ ആക്‌സിസ് മൈ ഇന്ത്യ

'മകൻ ആത്മഹത്യ ചെയ്യില്ല'; ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച്; ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല; റിയാസ് ജയിച്ചാല്‍ മൊട്ടയടിക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

അനോഷിന് ഇത് രണ്ടാം ജന്മം; പാമ്പുകടിയേറ്റ് ചികിത്സയിലയിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

SCROLL FOR NEXT