രോഹിത് ശർമ/ ട്വിറ്റർ 
Sports

ഓപ്പണിങിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട്; ആദ്യം രോഹിത് വീണു, പിന്നാലെ ​ഗില്ലും; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടം

ഓപ്പണിങിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട്; ആദ്യം രോഹിത് വീണു, പിന്നാലെ ​ഗില്ലും; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടം. ഓപണർമാരായ രോഹിത് ശർമ, ശുഭ്മാൻ ​ഗിൽ എന്നിവരാണ് പുറത്തായത്. കെയ്ൽ ജാമിസണിന്റെ പന്തിൽ ടിം സൗത്തിക്ക് ക്യാച്ച് നൽകിയാണ് ഹിറ്റ്മാൻ മടങ്ങിയത്. വാ​ഗ്നറുടെ പന്തിൽ വിക്കറ്റ് കീപ്പർ വാട്ലിങിന് പിടി നൽകിയാണ് ശുഭ്മാൻ ​ഗില്ലിന്റെ മടക്കം. 

ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിൽ. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പൂജാരയും അഞ്ച് റണ്ണുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

രോഹിത് 68 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം 34 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു. അതിനിടെയാണ് സൗത്തിക്ക് താരം പിടികൊടുത്തത്. ​ഗിൽ 64 പന്തുകൾ നേരിട്ട് മൂന്ന് ഫോറുകൾ സഹിതം 28 റൺസ് കണ്ടെത്തി.

ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിതും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 62 റണ്‍സില്‍ നില്‍ക്കേയാണ് രോഹിത് വീണത്. സ്കോർ ബോർഡിൽ ഒരു റൺ കൂടി ചേർത്ത് ​ഗില്ലും മടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT