ഫോട്ടോ: ട്വിറ്റർ 
Sports

'രോഹിതിനൊപ്പം ഇഷാന്‍ ഓപ്പണ്‍ ചെയ്യട്ടെ; രാഹുല്‍ നാലാം സ്ഥാനത്തും കളിക്കണം'- നിര്‍ദ്ദേശവുമായി മുന്‍ താരം

'രോഹിതിനൊപ്പം ഇഷാന്‍ ഓപ്പണ്‍ ചെയ്യട്ടെ; രാഹുല്‍ നാലാം സ്ഥാനത്തും കളിക്കണം'- നിര്‍ദ്ദേശവുമായി മുന്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: പാകിസ്ഥാനെതിരായ ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. ഇനി ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ന്യസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ടീമില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വേണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. 

'ഇഷാന്‍ കിഷനെ കളിപ്പിക്കണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങണം.' 

'ആദ്യ ആറ് ഓവറുകളില്‍ ഇഷാന്‍ ഇറങ്ങിയാല്‍ 40-45 റണ്‍സിന് പകരം 60-66 റണ്‍സുകള്‍ നേടാന്‍ സാധിച്ചേക്കും. ബൗളര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുന്ന സ്‌ഫോടനാത്മക ബാറ്റിങ് പുറത്തെടുക്കാന്‍ ഇഷാന് കഴിയും. ഇഷാന്‍ ഓപണ്‍ ചെയ്യുമ്പോള്‍ വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തും കെഎല്‍ രാഹുല്‍ നാലാം സ്ഥാനത്തും ഋഷഭ് പന്ത് അഞ്ചാം സ്ഥാനത്തും ബാറ്റിങിന് ഇറങ്ങണം'- ഹര്‍ഭജന്‍ പറയുന്നു. 

ആദ്യ പോരാട്ടത്തില്‍ പാകിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ ഞായറാഴ്ചയാണ് ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ