ഫോട്ടോ: ട്വിറ്റർ 
Sports

ഹര്‍ദികിനെ ക്യാപ്റ്റനാക്കി; ഒറ്റ മണിക്കൂറില്‍ മുംബൈക്ക് നഷ്ടമായത് നാല് ലക്ഷം ആരാധകരെ!

എന്നാല്‍ ഇതൊന്നും മുംബൈ ആരാധര്‍ക്ക് ദഹിച്ച മട്ടില്ല. വന്‍ പ്രതിഷേധമാണ് ടീമിനെതിരെ ഉയരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നു ഈയടുത്ത് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ സ്വന്തം പാളയത്തിലേക്ക് മടക്കി എത്തിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. പിന്നാലെ ഇന്നലെ മറ്റൊരു സര്‍പ്രൈസ് പ്രഖ്യാപനവും ടീം നടത്തി. ഹര്‍ദികിനെ 2024ലെ സീസണിലേക്കുള്ള ടീം നായകനായി മുംബൈ പ്രഖ്യാപിച്ചു.

എന്നാല്‍ ഇതൊന്നും മുംബൈ ആരാധര്‍ക്ക് ദഹിച്ച മട്ടില്ല. വന്‍ പ്രതിഷേധമാണ് ടീമിനെതിരെ ഉയരുന്നത്. ഹര്‍ദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും അവര്‍ ട്വിറ്ററില്‍ നിന്നു നഷ്ടമായത് നാല് ലക്ഷം ആരാധകരെ. 

ഭാവി മുന്നില്‍ കണ്ടാണ് പത്ത് സീസണുകളായി ടീമിനെ നയിക്കുന്ന രോഹിത് ശര്‍മയെ മാറ്റുന്നത് എന്നാണ് ടീം നല്‍കിയ വിശദീകരണം. എന്നാല്‍ രോഹിതിനെ മാറ്റിയത് ടീമിന് വന്‍ തിരിച്ചടിയാകുന്ന സ്ഥിതിയാണ് നിലവില്‍ ആരാധക സമീപനം. 

2013 മുതല്‍ മുംബൈ നായകനാണ് രോഹിത്. അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടങ്ങളും ഹിറ്റ്മാന്റെ കീഴില്‍ ടീം സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT