ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്റെ ആഹ്ലാദപ്രകടനം എപി
Sports

310 പന്തില്‍ 300, രണ്ടാമത്തെ വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറി, റെക്കോര്‍ഡിട്ട് ബ്രൂക്ക്; ആദ്യത്തേത് ആരുടെ പേരില്‍?

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹാരി ബ്രൂക്കിന് റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

മുള്‍ട്ടാന്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹാരി ബ്രൂക്കിന് റെക്കോര്‍ഡ്. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറി നേടിയാണ് ഹാരി ബ്രൂക്ക് ചരിത്രം സൃഷ്ടിച്ചത്. 310 പന്തില്‍ 28 ബൗണ്ടറികളുടെയും 3 സിക്സുകളുടെയും അകമ്പടിയോടെയായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്സ്. 2003ല്‍ സിംബാബ്വെയ്ക്കെതിരെ 362 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മാത്യു ഹെയ്ഡനെ പിന്തള്ളിയാണ് ബ്രൂക്ക് രണ്ടാമത്തെത്തിയത്.

ഏറ്റവും വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറിയുടെ റെക്കോര്‍ഡ് വിരേന്ദര്‍ സെവാഗിന്റെ പേരിലാണ്. 2007-08ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 278 പന്തില്‍ നിന്ന് 300 റണ്‍സ് നേടിയാണ് സെവാഗ് റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടിയത്. 2019 ന് ശേഷം ടെസ്റ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി കൂടിയാണിത്. പാകിസ്ഥാനെതിരെ ഡേവിഡ് വാര്‍ണര്‍ നേടിയ 335 റണ്‍സ് ആണ് ഇതിന് മുന്‍പത്തെ ട്രിപ്പിള്‍ സെഞ്ച്വറി. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഇംഗ്ലണ്ട് താരമാണ് ബ്രൂക്ക്.

142 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് തുടങ്ങിയ ബ്രൂക്ക് ആരംഭത്തില്‍ ജാഗ്രതയോടെയാണ് ബാറ്റ് വീശിയത്. സിംഗിള്‍സിലും ഡബിള്‍സിലുമായിരുന്നു കൂടുതല്‍ ശ്രദ്ധ. നസീം ഷാ എറിഞ്ഞ 107-ാം ഓവറിലാണ് ഇന്നത്തെ ബ്രൂക്കിന്റെ ആദ്യ ബൗണ്ടറി പിറന്നത്.താളം കണ്ടെത്തിയതോടെ, ബൗണ്ടറികള്‍ അനായാസം ഒഴുകാന്‍ തുടങ്ങി. 262 റണ്‍സ് നേടിയ ജോ റൂട്ട് ബ്രൂക്കിന് മികച്ച പിന്തുണ നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT