ഫോട്ടോ: ട്വിറ്റർ 
Sports

ഹസന്‍ അലിയുടെ ബൗളിങ് സ്പീഡ് 219കെപിഎച്ച്, സ്പിന്നറായ നവാസിന്റെ 148; അമ്പരന്ന് ആരാധകര്‍

പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലി പന്തെറിയാന്‍ എത്തിയപ്പോഴാണ് സ്പീഡ് 219 എന്ന് കാണിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: 219കിമീ വേഗതയില്‍ ഡെലിവറിയോ? ബംഗ്ലാദേശിന് എതിരായ പാകിസ്ഥാന്റെ ആദ്യ ട്വന്റി20യില്‍ പാക് ബൗളര്‍മാരുടെ ബൗളിങ് സ്പീഡ് സ്‌ക്രീനില്‍ തെളിഞ്ഞത് കണ്ട് ഞെട്ടുകയായിരുന്നു ആരാധകര്‍. 

പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലി പന്തെറിയാന്‍ എത്തിയപ്പോഴാണ് സ്പീഡ് 219 എന്ന് കാണിച്ചത്. പിന്നാലെ സ്പിന്നര്‍ മുഹമ്മദ് നവാസ് ബൗള്‍ ചെയ്യാന്‍ എത്തിയപ്പോള്‍ വേഗത മണിക്കൂറില്‍ 148 കിമീ. ബൗളര്‍മാരുടെ വേഗണ കണക്കാക്കുന്ന സ്പീഡ് ഗണ്ണില്‍ വന്ന പിഴവാണ് ഇതിന് കാരണം.

എന്നാല്‍ ആരാധകരുടെ കണ്ണില്‍ ഈ വീഡിയോ പെട്ടതോടെ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ക്രിക്കറ്റിലെ എക്കാലത്തേയും വേഗമേറിയ ഡെലിവറി എന്നെല്ലാമാണ് ട്രോളുകളില്‍ നിറയുന്നത്.ക്രിക്കറ്റില്‍ മൂന്ന് കളിക്കാര്‍ക്ക് മാത്രമാണ് 100 എംപിഎച്ച് കടക്കാനായിട്ടുള്ളത്. ഷോണ്‍ ടെയ്റ്റ്, ബ്രെറ്റ് ലീ, അക്തര്‍ എന്നിവര്‍ക്കാണ് അതിനായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT