New Zealand vs India 1st Test x
Sports

70ന് 5... നിക്കോള്‍സും ഫിലിപ്‌സും രക്ഷിച്ചു! കൂട്ടത്തകര്‍ച്ച അതിജീവിച്ച് കിവികള്‍

ജസ്പ്രിത് ബുംറയ്ക്ക് 3 വിക്കറ്റ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വെല്ലിങ്ടന്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കൂട്ടത്തകര്‍ച്ച അതിജീവിച്ച് ന്യൂസിലന്‍ഡ്. ഒന്നാം ദിനം കളി അവസാനിച്ചപ്പോള്‍ കിവികള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിലെത്തി. ഹെന്റി നിക്കോള്‍സിന്റെ സെഞ്ച്വറിയുടേയും ശതക വക്കില്‍ നില്‍ക്കുന്ന ഗ്ലെന്‍ ഫിലിപ്‌സിന്റേയും മികവിലാണ് അവര്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഇരുവരും ചേര്‍ന്നു ആറാം വിക്കറ്റില്‍ 173 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 70 റണ്‍സിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയെ നേരിട്ട ശേഷമാണ് കിവികള്‍ തിരിച്ചു കയറിയത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

12ാം ടെസ്റ്റ് സെഞ്ച്വറിയാണ് നിക്കോള്‍സ് വെല്ലിങ്ടനില്‍ കുറിച്ചത്. 221 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം നിക്കോള്‍സ് 113 റണ്‍സുമായി ക്രീസില്‍ തുടരുന്നു. ഗ്ലെന്‍ ഫിലിപ്‌സ് 13 ഫോറുകള്‍ സഹിതം 182 പന്തില്‍ 94 റണ്‍സുമായും നില്‍ക്കുന്നു.

ഇന്ത്യക്കായി ജസ്പ്രിത് ബുംറ 3 വിക്കറ്റുകള്‍ വീഴ്ത്തി. അന്‍ഷുല്‍ കാംബോജ്, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ കിവീസ് ക്യാപ്റ്റന്‍ ടോം ലാതമിനെ ബുംറ തിരിച്ചയച്ചു. ഡാരില്‍ മിച്ചലും (1) ടോം ബ്ലണ്ടലുമാണ് (5) ബുംറയുടെ മറ്റ് ഇരകള്‍. ഡെവണ്‍ കോണ്‍വെയെ (4) കാംബോജും രചിന്‍ രവീന്ദ്രയെ (15) ആകാശ് ദീപും മടക്കി. പിന്നീടാണ് ഫലിപ്പ്സും നിക്കോള്‍സും ചേര്‍ന്ന് ഇന്ത്യന്‍ പേസിനെ ക്ഷമയോടെ നേരിട്ട് കിവീസ് ഇന്നിങ്സിനെ രക്ഷിച്ചെടുത്തത്.

India looked set for a big day in Wellington after Jasprit Bumrah ripped through New Zealand's top order. The hosts were 70 for 5, but Henry Nicholls and Glenn Phillips refused to let the innings fall apart

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെയും ടിവി രാജേഷിനെയും വെറുതെ വിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍

'കേരളത്തില്‍ ആ സംസ്‌കാരമില്ല, കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞു കൊടുക്കാന്‍ മാത്രമേ എനിക്ക് കഴിയൂ'; രാധികയുടെ പരാമർശത്തിൽ കീർത്തി

ഒരു വര്‍ഷം പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ പല ബാങ്കുകളിലായി നിക്ഷേപിച്ചാല്‍ പ്രശ്‌നമുണ്ടോ?; വിശദമായി അറിയാം

ഇന്ത്യ എക്സിം ബാങ്കിൽ 120 ഒഴിവുകൾ; മാനേജ്മെന്റ് ട്രെയിനി, മാനേജർ തസ്തിക; ഇപ്പോൾ അപേക്ഷിക്കാം...

അസം ഖാന് ഇടക്കാല ജാമ്യം നൽകിയതിനെതിരെയുള്ള ഇഡിയുടെ ഹർജി തള്ളി സുപ്രീം കോടതി