ഫയല്‍ ചിത്രം 
Sports

'സെവാഗിനെ പോലൊരു ബാറ്റ്‌സ്മാനാണ്, കൈവിട്ടു കളയരുത്'; പൃഥ്വി ഷായ്ക്ക് വേണ്ടി മൈക്കല്‍ ക്ലര്‍ക്ക്‌

വീരേന്ദര്‍ സെവാഗിനെ പോലെയൊരു താരമാണ് പൃഥ്വി ഷാ എന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വീരേന്ദര്‍ സെവാഗിനെ പോലെയൊരു താരമാണ് പൃഥ്വി ഷാ എന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്. ഇന്ത്യന്‍ ടീം പൃഥ്വി ഷായില്‍ വിശ്വാസം പ്രകടിപ്പിക്കണം എന്ന് മൈക്കല്‍ ക്ലര്‍ക്ക് പറഞ്ഞു. 

സെവാഗിനെ പോലെ എതിരാളികള്‍ക്ക് മേല്‍ നാശം വിതയ്ക്കാന്‍ കഴിവുള്ള കളിക്കാരനാണ് പൃഥ്വി ഷാ. സെവാഗ് ബുദ്ധിമാനായിരുന്നു. ആ ബ്രാന്‍ഡ് ക്രിക്കറ്റ് കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. ടോപ് ഓര്‍ഡറില്‍ അതുപോലെ ആക്രമിച്ച് കളിക്കുന്ന കളിക്കാരനെ വേണം. അതിനാലാണ് സെവാഗ് എന്റെ പ്രിയപ്പെട്ട കളിക്കാരില്‍ ഒരാളാവുന്നത്, ക്ലര്‍ക്ക് പറയുന്നു. 

ഓസ്‌ട്രേലിയയില്‍ പൃഥ്വിയുടെ ആദ്യ അവസരമായിരുന്നു

പൃഥ്വി ഷായില്‍ ഇന്ത്യ വിശ്വാസം വെക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം. പൃഥ്വി കൂടുതല്‍ സമയം ആവശ്യപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ പൃഥ്വിയുടെ ആദ്യ അവസരമായിരുന്നു. നിര്‍ഭാഗ്യം കൊണ്ട് അഡ്‌ലെയ്ഡില്‍ പൃഥ്വിക്ക് മികവ് കാണിക്കാനായില്ല.  ഇനിയും മികവോടെ പൃഥ്വി തിരിച്ചു വരും എന്നതില്‍ എനിക്കൊരു സംശയവും ഇല്ല, ഓസീസ് മുന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. 

2018ല്‍ വിന്‍ഡിസിന് എതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയാണ് പൃഥ്വി ഷാ വരവറിയിച്ചത്. എന്നാല്‍ പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും തിരിച്ചടിയായി. പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ടതോടെ പൃഥ്വിയുടെ സാങ്കേതികത്വത്തിന് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഒക്ടോബർ 26ന്

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'

ഭക്ഷണം കഴിച്ച ഉടൻ കിടക്കാറുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?