സുവാരസ്/ഫോട്ടോ: ട്വിറ്റർ 
Sports

'ആ കടിയേക്കാൾ ദയനീയമാണ് അവന്റെ ബാഴ്സ്'; സുവാരസിന് കയ്യടിച്ച് അമൂൽ

അത്ലറ്റിക്കോ മാഡ്രിഡിനെ ലാ ലീ​ഗ കിരീടത്തിലേക്ക് എത്തിച്ച സുവാരസിന് കയ്യടിച്ച് അമൂൽ കാർട്ടൂൺ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അത്ലറ്റിക്കോ മാഡ്രിഡിനെ ലാ ലീ​ഗ കിരീടത്തിലേക്ക് എത്തിച്ച സുവാരസിന് കയ്യടിച്ച് അമൂൽ കാർട്ടൂൺ. അവന്റെ കടിയേക്കാൾ  ദയനീയമാണ് ബാഴ്സ എന്നാണ് അമൂലിന്റെ പോസ്റ്ററിൽ പറയുന്നത്. 

ലാ ലീ​ഗയിലെ അവസാന മത്സരത്തിൽ കിരീടം ചൂടാൻ അത് ലറ്റിക്കോയ്ക്ക് ജയം അനിവാര്യമായിരുന്ന കളിയിൽ വയാഡോളിഡിനെതിരെ വിജയ ​ഗോൾ പിറന്നത് സുവാരസിൽ നിന്നാണ്. ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് അവസാന പകുതിയിൽ രണ്ട് വട്ടം ​ഗോൾ വല ചലിപ്പിച്ച് അത് ലറ്റിക്കോ കിരീടം ഉറപ്പിച്ചത്. 

ഈ സീസൺ ആരംഭിക്കുന്ന സമയം സുവാരസിനെ ബാഴ്സ ഒഴിവാക്കുകയായിരുന്നു. ബാഴ്സയുടെ ഭാവി മുൻപിൽ കണ്ടുള്ള തന്റെ പദ്ധതികളിൽ സുവാരസ് ഇല്ലെന്ന് കോമാൻ വ്യക്തമാക്കി. ബാഴ്സ ആ​ഗ്രഹിക്കുന്ന നിലവാരത്തിൽ കളിക്കാൻ ഇനി സുവാരസിന് കഴിയില്ലെന്ന് പറഞ്ഞായിരുന്നു ഒഴിവാക്കൽ. 

ബാഴ്സ ഒഴിവാക്കിയപ്പോൾ രണ്ടു കയ്യും നീട്ടി അത്ലറ്റിക്കോ താരത്തെ സ്വീകരിച്ചു. 21 ​ഗോളുകളാണ് സീസണിൽ സുവാരസ് നേടിയത്. ലാ ലീ​ഗയിലെ അത് ലറ്റിക്കോയ്ക്ക് ജയം അനിവാര്യമായിരുന്ന ഒസാസുനെതിരായ കളിയിലും അവസാന മിനിറ്റുകളിൽ ​ഗോൾ വല കുലുക്കി തിരികെ കയറാൻ അത്ലറ്റിക്കോയെ തുണച്ചത് സുവാരസ് ആയിരുന്നു.
  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്