അന്‍മോല്‍പ്രീത് സിങ് എക്സ്
Sports

വെറും 35 പന്തില്‍ സെഞ്ച്വറി! 14 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി അന്‍മോല്‍പ്രീത് സിങ്

തകർത്തത് യൂസുഫ് പഠാൻ 2009ൽ നേടിയ റെക്കോർഡ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയുമായി ചരിത്രമെഴുതി പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിങ്. 14 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്താണ് അന്‍മോല്‍ പുതു ചരിത്രം കുറിച്ചത്.

വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരായ പോരാട്ടത്തില്‍ വെറും 35 പന്തില്‍ സെഞ്ച്വറിയടിച്ചാണ് അന്‍മോല്‍ പുതിയ റെക്കോര്‍ഡിട്ടത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ സെഞ്ച്വറിയാണിത്. 2009ല്‍ മുന്‍ ഇന്ത്യന്‍ താരം യൂസുഫ് പഠാന്‍ നേടിയ റെക്കോര്‍ഡാണ് അന്‍മോല്‍ തിരുത്തിയത്. യുസുഫ് പഠാന്‍ അന്ന് 40 പന്തിലാണ് ശതകം അടിച്ചത്.

ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറികളുടെ പട്ടികയിലേക്കും താരത്തിന്റെ പ്രകടനം ഇടം പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സ്, ഓസ്‌ട്രേലിയന്‍ താരം ജാക് ഫ്രേസര്‍ മക്ക്ഗുര്‍ക് എന്നിവരുടെ പേരിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറിയുടെ റെക്കോര്‍ഡ്. ഇരുവര്‍ക്കുമൊപ്പമാണ് അന്‍മോല്‍പ്രീതും ഇടം പിടിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍ 164 റണ്‍സില്‍ പുറത്തായി. പഞ്ചാബ് വെറും 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 167 റണ്‍സെടുത്തു അതിവേഗം വിജയം സ്വന്തമാക്കി.

മൊത്തം 45 പന്തുകള്‍ നേരിട്ട് അന്‍മോല്‍ 115 റണ്‍സെടുത്തു. 9 സിക്‌സും 12 ഫോറും സഹിതമാണ് താരത്തിന്റെ മിന്നും പ്രകടനം. ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് മാത്രമാണ് പഞ്ചാബിനു നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ സിങ് 25 പന്തില്‍ 35 റണ്‍സുമായി അന്‍മോലിനൊപ്പം പുറത്താകാതെ നിന്നു വിജയത്തില്‍ പങ്കാളിയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21