India defeated Pakistan 5–3 in a thrilling Pool D clash at the FIH Hockey World Cup 
Sports

ഹര്‍മന്‍പ്രീത് സിങ്ങിനും അഭിഷേകിനും ഇരട്ടഗോള്‍; ലോകകപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ

ജയത്തോടെ പൂള്‍ ഡി-യില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്സ്): ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റല്‍വീനിലെ വാഗനര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് (5-3) ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ പൂള്‍ ഡി-യില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ട് റൗണ്ടില്‍ (പൂള്‍ ഇ) ഇടംപിടിച്ചു.

ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് (5', 21'), അഭിഷേക് (11', 24') എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് സിങ് 35-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി സ്‌ട്രോക്ക് ലക്ഷ്യത്തിലെത്തിച്ചു. പാകിസ്ഥാനായി ഹന്നന്‍ ഷാഹിദ് (22', 46') രണ്ടു ഗോളുകളും സുഫിയാന്‍ ഖാന്‍ (25') ഒരു ഗോളും നേടി. മൂന്നുകളികളില്‍ ആറു പോയിന്റുമായാണ് പുളില്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരായത്. മൂന്നു കളിയിലും ജയിച്ച ഇംഗ്ലണ്ട് ഒന്‍പത് പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായി. അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് വെയില്‍സിനെ തോല്‍പ്പിച്ചിരുന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ഹര്‍മന്‍പ്രീതിന്റെ ഡ്രാഗ്-ഫ്‌ളിക്കിലൂടെ ഇന്ത്യ ലീഡ് എടുത്തു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ഗോളുകള്‍ നേടി ഇന്ത്യ മത്സരം വരുതിയിലാക്കി. രണ്ടാം ക്വാര്‍ട്ടറിലും മൂന്നാം ക്വാര്‍ട്ടറിലും പാകിസ്ഥാന്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ശക്തമായി നിലകൊണ്ടു. ഈ തോല്‍വിയോടെ പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.

കഴിഞ്ഞ പത്തുവര്‍ഷമായി പാകിസ്ഥാനെതിരെ തോല്‍വി അറിയാത്ത കുതിപ്പാണ് ഇന്ത്യ തുടരുന്നത്. 2016-ലെ സൗത്ത് ഏഷ്യന്‍ ഗെയിംസ് ഫൈനലിന് ശേഷം ഇരുടീമുകളും തമ്മില്‍ നടന്ന 20 മത്സരങ്ങളില്‍ 18 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. ലോകകപ്പില്‍ നാലാം തവണയാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. 1973, 1975, 2010 ലോകകപ്പുകളിലാണ് മുന്‍പ് ഇന്ത്യ ജയം നേടിയത്. രണ്ടാം റൗണ്ടില്‍ ഇന്ത്യ ഇംഗ്ലണ്ടിനൊപ്പം പൂള്‍ ഇ-യില്‍ മത്സരിക്കും. പൂള്‍ എ-യിലെ മികച്ച രണ്ട് ടീമുകളാകും അവരുടെ എതിരാളികള്‍.

Hockey World Cup 2026: IND 5-3 PAK; Abhishek, Harmanpreet bag braces; Indian team advances

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്‌റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!