ഫോട്ടോ: ട്വിറ്റർ 
Sports

എങ്ങനെയുണ്ട്? ഇന്ത്യന്‍ ആരാധകരെ ട്രോളി പാകിസ്ഥാന്‍ ക്രിക്കറ്റ്; തകര്‍പ്പന്‍ മറുപടിയുമായി വസീം ജാഫര്‍ 

എങ്ങനെയുണ്ട് എന്നാണ് ക്രിക്കറ്റ് പാകിസ്ഥാന്‍ ഇന്ത്യന്‍ ആരാധകരോട് ചോദിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യയെ ട്രോളി പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ട്വീറ്റ്. എങ്ങനെയുണ്ട് എന്നാണ് ക്രിക്കറ്റ് പാകിസ്ഥാന്‍ ഇന്ത്യന്‍ ആരാധകരോട് ചോദിക്കുന്നത്. 

ക്രിക്കറ്റ് പാകിസ്ഥാന്റെ ട്വീറ്റിന് മറുപടിയുമായി വസീം ജാഫറും എത്തി. 12നും ഒരുമണിക്കും ഇടയിലാണ് ഭക്ഷണം കഴിച്ചത്. ഇപ്പോഴും വയറ് നിറഞ്ഞിരിക്കുന്നു എന്നാണ് ജാഫര്‍ ക്രിക്കറ്റ് പാകിസ്ഥാന് മറുപടിയായി പറഞ്ഞത്. പാകിസ്ഥാന് എതിരെ ലോകകപ്പില്‍ 12-1ന് ജയം പിടിച്ചു എന്നതാണ് ഇവിടെ ജാഫര്‍ ചൂണ്ടിക്കാണിക്കുന്നത്. 

അഞ്ചില്‍ അഞ്ചിലും ജയിച്ചാണ് പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പ് സെമി ഫൈനലിലേക്ക് എത്തിയത്. ഓസ്‌ട്രേലിയയാണ് സെമിയില്‍ പാകിസ്ഥാന്റെ എതിരാളികള്‍. ഇന്ത്യയാവട്ടെ പാകിസ്ഥാനോടും ന്യൂസിലാന്‍ഡിനോടും നേരിട്ട തോല്‍വിയോടെ സെമി കാണാതെ പുറത്തായി. ഇന്ന് നമീബിയക്കെതിരെ ഇന്ത്യ ടൂര്‍ണമെന്റിലെ അവസാന മത്സരം കളിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ