ഫോട്ടോ: ട്വിറ്റർ 
Sports

ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, ഒരു ലോകകപ്പ് കൂടി കളിക്കാന്‍ ആഗ്രഹം: ക്രിസ് ഗെയ്ല്‍

ഓസ്‌ട്രേലിയക്കെതിരെ 9 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയ ഇന്നിങ്‌സിന് പിന്നാലെ ഗെയ്ല്‍ ബാറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് ക്രിസ് ഗെയ്ല്‍. ഡ്വെയ്ന്‍ ബ്രാവോയ്‌ക്കൊപ്പം ഗെയ്‌ലിനും വിന്‍ഡിസ് ടീം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതോടെയാണ് വിരമിക്കല്‍ അഭ്യൂഹം ഉയര്‍ന്നത്. 

ഓസ്‌ട്രേലിയക്കെതിരെ 9 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയ ഇന്നിങ്‌സിന് പിന്നാലെ ഗെയ്ല്‍ ബാറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്തിരുന്നു. എന്നാല്‍ തന്റെ അവസാന ലോകകപ്പ് ആണെന്നും അത് ആസ്വദിക്കുകയാണ് ചെയ്തത് എന്നും ഗെയ്ല്‍ പറഞ്ഞു. 

ജമൈക്കയില്‍ വിടവാങ്ങല്‍ മത്സരം കളിക്കാന്‍ ആഗ്രഹം

തന്റെ ജന്മനാടായ ജമൈക്കയില്‍ വെച്ച് വിടവാങ്ങല്‍ മത്സരം കളിച്ചാവും അവസാനം എന്ന് ഗെയ്ല്‍ വ്യക്തമാക്കുന്നു. ട്വന്റി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാര്‍ സെമി കാണാതെ പുറത്തായിരുന്നു. ഗെയ്ല്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ നിരാശപ്പെടുത്തിയതാണ് വിന്‍ഡിസിന് തിരിച്ചടിയായത്. 

എന്റെ അവസാനത്തെ ലോകകപ്പ് ആസ്വദിക്കാനാണ് ഞാന്‍ ശ്രമിച്ചത്. നിരാശപ്പെടുത്തുന്ന ലോകകപ്പായിരുന്നു എനിക്കത്. എന്റെ ഏറ്റവും മോശം ലോകകപ്പായിരുന്നു ഇത്. എന്നാല്‍ ഇങ്ങനേയും സംഭവിക്കും. എന്റെ കരിയറിന്റെ അവസാനത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ വിന്‍ഡിസ് ടീമിലേക്ക് ഒരുപാട് പുതിയ കഴിവുള്ള താരങ്ങള്‍ കടന്നു വരികയാണ്, ഗെയ്ല്‍ പറഞ്ഞു. 

ബ്രാവോയെ പോലൊരു ഇതിഹാസം വിടവാങ്ങുകയാണ്. ഞാന്‍ അവിടെ എന്റെ സമയം ആസ്വദിക്കുകയാണ് ചെയ്തത്. കാണികളുമായി സംവദിക്കുകയായിരുന്നു. ഒരു ലോകകപ്പ് കൂടി കളിക്കണം എന്ന് എനിക്കുണ്ട്. എന്നാല്‍ അവര്‍ അതിന് അനുവദിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഒരുപാട് പ്രയാസങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത് എന്നും ഗെയ്ല്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT