സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍  
Sports

'ബട്‌ലര്‍ നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍നിന്ന് മോചിതനായിട്ടില്ല'; ഹൃദയത്തോട് ചേര്‍ത്ത സൗഹൃദമെന്ന് സഞ്ജു

ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ച വിദേശതാരവും ബട്‌ലറാണ്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോസ് ബട്‌ലറെ രാജസ്ഥാന്‍ റോയല്‍സില്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് സഞ്ജു സാംസണ്‍. വിദേശതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെടാനും അവരുമായി ഉറ്റ സൗഹൃദം ഉണ്ടാക്കാനും ഐപിഎലിലൂടെ സാധിക്കുന്നു. അത്തരത്തില്‍ തന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന സുഹൃത്താണ് ബട്ലറെന്നും സഞ്ജു പറഞ്ഞു.കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായ ഓപ്പണിങ് ബാറ്ററായിരുന്നു ജോസ് ബട്‌ലര്‍.

'ഏഴു വര്‍ഷത്തോളം ഞാനും ബട്‌ലറും ഒരുമിച്ചു കളിച്ചു. എന്തും ചോദിക്കാനും പറയാനും സ്വാതന്ത്ര്യമുള്ള മുതിര്‍ന്ന സഹോദരനെപ്പോലെയാണ് എനിക്കദ്ദേഹം. ഈ സീസണില്‍ അദ്ദേഹത്തെ വിട്ടുകളഞ്ഞതിന്റെ വിഷമത്തില്‍ നിന്ന് ഞാന്‍ മോചിതനായിട്ടില്ല.' രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു വ്യക്തമാക്കി. ബട്‌ലറെ ഒഴിവാക്കിയതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനമെന്നും സഞ്ജു പ്രതികരിച്ചു.

രാജസ്ഥാന്‍ നിലനിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് താരലേലത്തില്‍ പങ്കെടുത്ത ബട്‌ലറെ ഗുജറാത്ത് ടൈറ്റന്‍സാണു വാങ്ങിയത്. 15.75 കോടി രൂപയാണു ബട്‌ലര്‍ക്കു ലഭിച്ചത്. ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ച വിദേശതാരവും ബട്‌ലറാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നു'; മണ്ഡല പുനര്‍നിര്‍ണയത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം

ലോക്സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം, ബില്‍ ആധിപത്യത്തിനുള്ള കുറുക്കുവഴിയെന്ന് മുഖ്യമന്ത്രി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അനധികൃത മിച്ചഭൂമിയില്‍, സ്ഥലം തിരിച്ച് പിടിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ലാന്‍ഡ് ബോര്‍ഡ്

IIT Madras: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഡിഗ്രി യോഗ്യത, അവസാന തീയതി ഏപ്രിൽ 26

SCROLL FOR NEXT