ഫയല്‍ ചിത്രം 
Sports

കോഹ്‌ലിയുടെ മനോഭാവം ഇഷ്ടമാണ്‌, പക്ഷേ വഴക്കുണ്ടാക്കുന്നതിനോട്‌ യോജിപ്പില്ല: സൗരവ് ഗാംഗുലി

വിരാട് കോഹ്‌ലിയുടെ ആറ്റിറ്റിയൂഡിന്റെ ആരാധകനാണ് താനെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വിരാട് കോഹ്‌ലിയുടെ ആറ്റിറ്റിയൂഡിന്റെ ആരാധകനാണ് താനെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എന്നാല്‍ കോഹ്‌ലി ഒരുപാട് വഴക്ക് കൂടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഗാംഗുലി പറയുന്നു.

കോഹ്‌ലിയുടെ പ്രസ് കോണ്‍ഫറന്‍സിലെ വിവാദ പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച അലയൊലികള്‍ക്കിടയിലാണ് ഗാംഗുലിയുടെ വാക്കുകള്‍. ഗുര്‍ഗാവോണില്‍ നടന്ന പരിപാടിക്ക് ഇടയില്‍ ഏത് കളിക്കാരന്റെ ആറ്റിറ്റിയൂഡ് ആണ് ഏറ്റവും ഇഷ്ടം എന്നാണ് ഗാംഗുലിക്ക് നേരെ ചോദ്യം ഉയര്‍ന്നത്. ഇതിന് കോഹ്‌ലിയുടേത് എന്നാണ് ഗാംഗുലി ഉത്തരം നല്‍കിയത്. 

ജീവിതത്തിലെ സമ്മര്‍ദങ്ങളെ അതിജീവിക്കുന്നത് എങ്ങനെ എന്നായിരുന്നു ഗാംഗുലിക്ക് നേരെ ഉയര്‍ന്ന മറ്റൊരു ചോദ്യം. ജീവിതത്തില്‍ സമ്മര്‍ദം ഇല്ല. ഭാര്യയും ഗേള്‍ഫ്രണ്ടും മാത്രമാണ് സമ്മര്‍ദം നല്‍കുന്നത് എന്നാണ് ഇതിന് ഇന്ത്യയുടെ മുന്‍ നായകന്‍ നല്‍കിയ മറുപടി.

ഞങ്ങള്‍ അത് കൈകാര്യം ചെയ്യും. ബിസിസിഐക്ക് വിടു

കോഹ്‌ലിയുടെ വിവാദ പരാമര്‍ശങ്ങളില്‍ ഇതുവരെ പ്രതികരിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ എനിക്കൊന്നും പറയാനില്ല. ഞങ്ങള്‍ അത് കൈകാര്യം ചെയ്യും. ബിസിസിഐക്ക് വിടു എന്നാണ് ഗാംഗുലി മറുപടി നല്‍കിയത്. 

ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാജിവെക്കരുത് എന്ന് കോഹ് ലിയോട് താന്‍ ആവശ്യപ്പെട്ടതായാണ് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാല്‍ രാജിവെക്കരുത് എന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു സൗത്ത് ആഫ്രിക്കയിലേക്ക് തിരിക്കും മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ കോഹ് ലി പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT