Sports

ധോനിയെ ഞാനും മിസ് ചെയ്യുന്നു, വൈറലായി കോഹ്‌ലിയുടെ പ്രതികരണം

ഞാനും മിസ് ചെയ്യുന്നു എന്നാണ് ആരാധകര്‍ക്ക് നേരെ നടന്നു കൊണ്ട് കോഹ് ലി പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20ക്ക് ഇറങ്ങിയപ്പോഴും ധോനിയെ കുറിച്ച് ഓര്‍മപ്പെടുത്താനായിരുന്നു ഗ്യാലറിയില്‍ ആരാധകരില്‍ ചിലര്‍ ശ്രമിച്ചത്. വി മിസ് യു ധോനി എന്നെഴുതിയ ബാനര്‍ അവര്‍ ഉയര്‍ത്തി കാണിച്ചു. അതിന് ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യാന്‍ എത്തിയപ്പോള്‍ കോഹ് ലി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. 

ഞാനും മിസ് ചെയ്യുന്നു എന്നാണ് ആരാധകര്‍ക്ക് നേരെ നടന്നു കൊണ്ട് കോഹ് ലി പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ തോല്‍വിയിലേക്ക് വീണപ്പോഴും ധോനിയുടെ അസാന്നിധ്യം ആരാധകര്‍ ഓര്‍മിപ്പിച്ചിരുന്നു. 

2018-19 പര്യടനത്തില്‍ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തകര്‍ച്ച മുന്‍പില്‍ കണ്ടപ്പോള്‍ തുടരെ താങ്ങി നിര്‍ത്തിയത് ധോനിയായിരുന്നു. 2004 മുതല്‍ 2020 വരെ നീണ്ട കരിയറില്‍ 17,266 റണ്‍സ് ആണ് ധോനി രാജ്യാന്തര ക്രിക്കറ്റില്‍ വാങ്ങി കൂട്ടിയത്. 108 അര്‍ധ ശതകവും, 16 സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്‍

Bypoll results LIVE | അടിപതറി മമത; നന്ദി​ഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!