ഇന്ത്യൻ ടീം/ ട്വിറ്റർ 
Sports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മാറ്റമില്ലെന്ന് ഐസിസി; ഇന്ത്യ-ന്യൂസീലൻഡ് പോരാട്ടം ജൂണിൽ തന്നെ 

ഇംഗ്ലണ്ടിലെ സതാംപ്ടണാണ് ഫൈനലിന് വേദിയാകുക

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജൂണിൽ തന്നെ നടക്കുമെന്ന് ഐസിസി. കോവിഡ് കേസുകൾ ഉയരുന്നതിനാൽ ഫൈനൽ മാറ്റിവെക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് അറിയിപ്പുമായി ഐസിസി രംഗത്തെത്തിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണാണ് ഫൈനലിന് വേദിയാകുക. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഫൈനലിൽ ആദ്യം പ്രവേശിച്ചത് ന്യൂസീലൻഡായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതോടെയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.

ഇന്ത്യയിൽ നിന്നുള്ളവർക്ക് നിലവിൽ ഇംഗ്ലണ്ടിലേക്ക് യാത്രാവിലക്കുണ്ട്. 23 ദിവസങ്ങൾ റിസർവായി കരുതിയാണ് ഒരുക്കങ്ങൾ നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ജൂൺ 18ന് മത്സരം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം