ചാമ്പ്യന്‍സ് ട്രോഫി  എക്‌സ്
Sports

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ്: ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23 ന്, റിപ്പോര്‍ട്ട്

പാകിസ്ഥാന്‍ ഫെബ്രുവരി 19 ന് ന്യൂസിലന്‍ഡിനെ നേരിടുന്നതോടെയാണ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഏവരും കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ഫെബ്രുവരി 23 ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാംപ്യന്‍ഷിപ്പില്‍, ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലാകും നടക്കുകയെന്ന് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച്, ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ഐസിസി തീരുമാനിച്ചിരുന്നു.

ജയ് ഷാ ഐസിസി ചെയര്‍മാനായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റാണിത്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ പാകിസ്ഥാനു പുറമേ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളും ഉള്‍പ്പെടുന്നു. ഫെബ്രുവരി 20 ന് ഇന്ത്യ ബംഗ്ലാദേശിനെയും, മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെയും നേരിടും. ഇന്ത്യയുടെ ഈ മൂന്ന് മത്സരങ്ങളും ദുബായിലായിരിക്കും. രണ്ടാം ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും ഉള്‍പ്പെടുന്നു. നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ ഫെബ്രുവരി 19 ന് ന്യൂസിലന്‍ഡിനെ നേരിടുന്നതോടെയാണ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്.

ഫെബ്രുവരി 27 ന് റാവല്‍പിണ്ടിയില്‍ വെച്ച് പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും. സെമിഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 4, 5 ദിവസങ്ങളിലായി നടക്കും. സെമിക്ക് റിസര്‍വ് ഡേ ഉണ്ടായിരിക്കില്ല. മാര്‍ച്ച് 9 നാണ് ഫൈനല്‍. അതിന് റിസര്‍വ് ഡേ ഉണ്ടായിരിക്കും. ഇന്ത്യ സെമിയില്‍ കടന്നാല്‍ മത്സരം യുഎഇയില്‍ ആയിരിക്കും. അല്ലെങ്കില്‍ മത്സരം പാകിസ്ഥാനിലായിരിക്കും. ഫൈനല്‍ ലാഹോറിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യ ഫൈനലില്‍ കടന്നാല്‍ മത്സരം യുഎഇയിലേക്ക് മാറ്റാമെന്നും ധാരണയായിട്ടുണ്ട്.

2027 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകളെല്ലാം ഹൈബ്രിഡ് മോഡലില്‍ നിഷ്പക്ഷ വേദിയില്‍ ആയിരിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യവും ഐസിസി അംഗീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഐസിസി വനിതാ ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കാനായി ഇങ്ങോട്ടു വരില്ല. പകരം പാകിസ്ഥാന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലാകും നടക്കുക. 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യ ശ്രീലങ്ക എന്നീ രാജ്യങ്ങളിലായി നടത്താനും ഐസിസി തീരുമാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം