ഫോട്ടോ: പിടിഐ 
Sports

കോഹ്‌ലിക്കും ശ്രേയസിനും അര്‍ധ ശതകം; ഇന്ത്യ മികച്ച സ്‌കോറിലേക്ക്, 200 താണ്ടി

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24 പന്തില്‍ 40), ശുഭ്മാന്‍ ഗില്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. അര്‍ധ സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും കളം വാണതോടെ ഇന്ത്യ 200 റണ്‍സ് പിന്നിട്ടു. 

നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയില്‍. 63 റണ്‍സുമായി ശ്രേയസും 56 റണ്‍സുമായി കോഹ്‌ലിയും ക്രീസില്‍. കോഹ്‌ലി അഞ്ച് ഫോറുകള്‍ പറത്തി. ശ്രേയസ് ആറ് ഫോറും ഒരു സിക്‌സും തൂക്കി. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24 പന്തില്‍ 40), ശുഭ്മാന്‍ ഗില്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിതിനെ റബാഡയും ഗില്ലിനെ കേശവ് മഹാരാജുമാണ് പുറത്താക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

SCROLL FOR NEXT