മിച്ചല്‍ മാര്‍ഷ്/ പിടിഐ 
Sports

87 പന്തില്‍ സെഞ്ച്വറി; കത്തും ഫോമില്‍ മാര്‍ഷ്, ഓസീസ് ജയത്തിലേക്ക്

ഓപ്പണര്‍ ഡേവിഡ് വാര്‍ണറും അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റാണ് ഓസീസിനു ആദ്യം നഷ്ടമായത്. താരം 10 റണ്‍സുമായി മടങ്ങി

സമകാലിക മലയാളം ഡെസ്ക്

പുനെ: ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 87 പന്തില്‍ സെഞ്ച്വറിയടിച്ച് മിച്ചല്‍ മാര്‍ഷ്. അനായാസ വിജയത്തിലേക്ക് ഓസീസ് നീങ്ങുമ്പോള്‍ അമരത്ത് മാര്‍ഷ് 121 പന്തില്‍ 16 ഫോറും 7 സിക്‌സും സഹിതം 159 റണ്‍സുമായി നില്‍ക്കുന്നു. മാർഷിന്റെ സെഞ്ച്വറിക്ക് പിന്നാലെ സ്റ്റീവ് സ്മിത്ത് അർധ സെഞ്ച്വറിയും തികച്ചു. 51 റണ്‍സുമായി സ്റ്റീവ് സ്മിത്തും ഒപ്പം. നിലവില്‍ അവര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയില്‍. 

ഓപ്പണര്‍ ഡേവിഡ് വാര്‍ണറും അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റാണ് ഓസീസിനു ആദ്യം നഷ്ടമായത്. താരം 10 റണ്‍സുമായി മടങ്ങി. പിന്നീട് മാര്‍ഷിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് മടങ്ങിയത്. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 120 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് ചേര്‍ത്തു. ടോസ് നേടി ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങിനു അയക്കുകയായിരുന്നു. ഷാകിബ് അല്‍ ഹസന്റെ അഭാവത്തില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്. 

അര്‍ധ സെഞ്ച്വറി നേടിയ തൗഹിത് ഹൃദോയ് (74) ആണ് ടോപ് സ്‌കോറര്‍. മുന്‍നിര ബാറ്റര്‍മാരെല്ലാം ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഷാന്റോ നാല് ഫോറും രണ്ട് സിക്‌സും പറത്തി. 

തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ് (36), ഷാന്റോ (45), മഹ്മുദുല്ല (32), മുഷ്ഫിഖര്‍ റഹീം (21), മെഹിദി ഹസന്‍ (29) എന്നിവരെല്ലാം മികവ് പുലര്‍ത്തി. മഹ്മുദുല്ല മൂന്ന് സിക്‌സുകള്‍ തൂക്കി. 

ഓസ്‌ട്രേലിയക്കായി സീന്‍ അബ്ബോട്ട്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT