പിടിഐ ചിത്രം 
Sports

മറ്റൊരു അട്ടിമറിക്ക് അഫ്ഗാന്‍? ഓസീസ് തകരുന്നു, 4ന് 49

ഡേവിഡ് വാര്‍ണര്‍ (18), ട്രാവിസ് ഹെഡ്ഡ് (0), മിച്ചല്‍ മാര്‍ഷ് (24), ജോഷ് ഇംഗ്ലിസ് (0) എന്നിവര്‍ കൂടാരം കയറി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അഫ്ഗാനിസ്ഥാന്‍ ഈ ലോകകപ്പിലെ മറ്റൊരു അട്ടിമറിക്ക് കോപ്പുകൂട്ടുന്നു. 292 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന കരുത്തരായ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര വിയര്‍ക്കുന്നു. പത്ത് ഓവറാകുമ്പോഴേക്കും 51 റണ്‍സിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. 49 റൺസിലെത്തുമ്പോഴാണ് അവർ നാലാം വിക്കറ്റ് നഷ്ടമായത്. 

ഡേവിഡ് വാര്‍ണര്‍ (18), ട്രാവിസ് ഹെഡ്ഡ് (0), മിച്ചല്‍ മാര്‍ഷ് (24), ജോഷ് ഇംഗ്ലിസ് (0) എന്നിവര്‍ കൂടാരം കയറി. 5 റണ്ണുമായി മര്‍നസ് ലബുഷെയ്ന്‍ ക്രീസില്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍ 2 റണ്ണുമായി ഒപ്പം. നവീന്‍ ഉള്‍ ഹഖ്, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഓസീസിനു ലക്ഷ്യം 292 റണ്‍സ്. 

ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ നേടിയ അപരാജിത സെഞ്ച്വറിയാണ് അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ റാഷിദ് ഖാന്‍ കൂറ്റനടികളുമായി സ്‌കോര്‍ ഈ നിലയിലേക്കും എത്തിച്ചു. 

ഒന്നാം ഓവര്‍ മുതല്‍ 50ാം ഓവര്‍ വരെ ക്രീസില്‍ നിന്ന സാദ്രാന്‍ ഏകദിനത്തിലെ അഞ്ചാം സെഞ്ച്വറിയും ലോകകപ്പിലെ കന്നി ശതതകവുമാണ് കുറിച്ചത്. 143 പന്തുകള്‍ നേരിട്ട താരം എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 129 റണ്‍സുമായി പുറത്താകാതെ നിന്നു. ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാന്‍ താരുമായും സാദ്രാന്‍ മാറി.

കളി അവസാനിക്കുമ്പോള്‍ സാദ്രാനൊപ്പം റാഷിദുമുണ്ടായിരുന്നു. താരം പുറത്താതാതെ 18 പന്തില്‍ വാരിയത് 35 റണ്‍സ്. മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതമായിരുന്നു മിന്നലടി. 

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. റഹ്തുള്ള ഗുര്‍ബാസാണ് ആദ്യം പുറത്തായത്. താരത്തെ ഹെയ്സല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുക്കുകയായിരുന്നു. 21 റണ്‍സാണ് താരം നേടിയത്. സ്‌കോര്‍ 100 കടന്നതിനു പിന്നാലെ റഹ്മത് ഷായും മടങ്ങി. താരത്തെ മാക്സ്വെല്ലാണ് മടക്കിയത്. 30 റണ്‍സായിരുന്നു റഹ്മതിന്റെ സമ്പാദ്യം.

ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി (26), അസ്മതുല്ല ഒമര്‍സായ് (22), മുഹമ്മദ് നബ് (12) എന്നിവരാണ് ഔട്ടായ മറ്റ് താരങ്ങള്‍. ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT