ഫോട്ടോ: പിടിഐ 
Sports

കൊല്‍ക്കത്തയില്‍ 'സെമി' ക്ലാസിക്ക്; ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, ആദ്യം ബാറ്റ് ചെയ്യും

ഒന്‍പത് കളിയില്‍ ഏഴ് വീതം ജയമാണ് ഇരു ടീമുകള്‍ക്കും. നാല് സെഞ്ച്വറികളുടെ അകമ്പടിയോടെ 591 റണ്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് മികച്ച ഫോമിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പിലെ രണ്ടാം സെമി അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. കന്നി ലോകകപ്പ് ഫൈനലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. അഞ്ച് തവണ കിരീടം നേടിയ ഓസ്‌ട്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. 

ഒന്‍പത് കളിയില്‍ ഏഴ് വീതം ജയമാണ് ഇരു ടീമുകള്‍ക്കും. നാല് സെഞ്ച്വറികളുടെ അകമ്പടിയോടെ 591 റണ്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് മികച്ച ഫോമിലാണ്. റണ്‍ പിന്തുടരുന്നതിലെ പോരായ്മയാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. 

ലോകകപ്പിന്റെ തുടക്കത്തില്‍ കണ്ട ഓസീസല്ല ഇപ്പോള്‍. രണ്ട് കളി തോറ്റു തുടങ്ങിയ അവര്‍ തുടര്‍ച്ചയായി ഏഴ് മത്സരം ജയിച്ചാണ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. അവരുടെ ബാറ്റിങ് നിരയിലെ പ്രധാനികളെല്ലാം ഫോമില്‍ നില്‍ക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT