അണ്ടർ 19 ലോകകപ്പ് ട്രോഫി 
Sports

അണ്ടര്‍ 19 ലോകകപ്പ് വേദിയും നഷ്ടം; ശ്രീലങ്കന്‍ ക്രിക്കറ്റിനു വീണ്ടും കനത്ത തിരിച്ചടി

മാസങ്ങള്‍ മാത്രം പോരാട്ടത്തിനു ശേഷിക്കെയാണ് നിര്‍ണായക തീരുമാനവുമായി ഐസിസി രംഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്ത്, ക്രിക്കറ്റ് ബോര്‍ഡിനു സസ്‌പെന്‍ഷന്‍ പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിനു മറ്റൊരു തിരിച്ചടി കൂടി. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കേണ്ട അണ്ടര്‍ 19 ലോകകപ്പിന്റെ ആതിഥേയത്വം ലങ്കയ്ക്ക് നഷ്ടമായി. ഐസിസിയാണ് തീരുമാനം എടുത്തത്. 

മാസങ്ങള്‍ മാത്രം പോരാട്ടത്തിനു ശേഷിക്കെയാണ് നിര്‍ണായക തീരുമാനവുമായി ഐസിസി രംഗത്തെത്തിയത്. ഇതോടെ ആതിഥേയത്വം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചു. 

രണ്ട് വര്‍ഷത്തിനിടെയാണ് ഐസിസിയുടെ വിവിധ പ്രായത്തിലെ ലോകകപ്പ് പോരാട്ടങ്ങള്‍. 2022ല്‍ വെസ്റ്റ് ഇന്‍ഡീസാണ് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ഇന്ത്യയുടെ അഞ്ചാം കിരീട നേട്ടമായിരുന്നു അത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. 

ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചു വിട്ടിരുന്നു. ഇതോടെയാണ് ഐസിസി വിലക്കേര്‍പ്പെടുത്തിയത്. ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകരുത് എന്നാണ് ഐസിസി ചട്ടം. ബോര്‍ഡിന്റെ ഭരണം സ്വയം ഭരണാധികാരത്തോടെ വേണമെന്നും ചട്ടമുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്നു ഉറപ്പാക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ടെന്നും ഐസിസി വ്യക്തമാക്കിയിരുന്നു. 

അതിനിടെ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി കോടതി ഇടപെട്ടു തടഞ്ഞിരുന്നു. ശ്രീലങ്കന്‍ കായിക മന്ത്രി റോഷന്‍ രണസിംഗെയാണ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തത്. മുന്‍ നായകന്‍ അര്‍ജുന രണതുംഗെയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു. 

എന്നാല്‍ ഇതിനെതിരെ ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ കോടതിയെ സമീപിക്കുകയും കോടതി സര്‍ക്കാര്‍ നടപടി റദ്ദാക്കി പഴയ ബോര്‍ഡ് പുനഃസ്ഥാപിക്കുകയും ചെയ്തു. അതിനിടെയാണ് ഐസിസി വിലക്ക്. പിന്നാലെ ലോകകപ്പ് ആതിഥേയത്വവും അവര്‍ക്ക് നഷ്ടമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT