സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ ട്വിറ്റര്‍ 
Sports

സച്ചിന്‍ ലോകകപ്പിന്റെ 'ഗ്ലോബല്‍ അംബാസഡര്‍'- ഒപ്പം പല തലമുറ ഇതിഹാസങ്ങളും 

ഇതിഹാസ താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്‌സ്, എബി ഡിവില്ല്യേഴ്‌സ്, ഇയാന്‍ മോര്‍ഗന്‍, ആരോണ്‍ ഫിഞ്ച്, മുത്തയ്യ മുരളീധരന്‍, റോസ് ടെയ്‌ലര്‍, സുരേഷ് റെയ്‌ന, മിതാലിര രാജ്, മുഹമ്മദ് ഹഫീസ് എന്നിവരും അംബാസഡര്‍മാരാണ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പിന്റെ ഗ്ലോബല്‍ അംബാസഡര്‍. ഐസിസിയാണ് ഇന്ത്യന്‍ ഇതിഹാസത്തെ ഗ്ലോബല്‍ അംബാസഡറായി തിരഞ്ഞെടുത്തത്. 

ഇതിഹാസ താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്‌സ്, എബി ഡിവില്ല്യേഴ്‌സ്, ഇയാന്‍ മോര്‍ഗന്‍, ആരോണ്‍ ഫിഞ്ച്, മുത്തയ്യ മുരളീധരന്‍, റോസ് ടെയ്‌ലര്‍, സുരേഷ് റെയ്‌ന, മിതാലിര രാജ്, മുഹമ്മദ് ഹഫീസ് എന്നിവരും അംബാസഡര്‍മാരാണ്. 

'1987ല്‍ ഒരു ബോള്‍ ബോയ് ആയത് മുതല്‍, ആറ് എഡിഷനുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതു വരെ ലോകകപ്പുകള്‍ക്ക് എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. 2011ലെ ലോകകപ്പ് വിജയം എന്റെ ക്രിക്കറ്റ് യാത്രയിലെ അഭിമാന നിമിഷമാണ്.' 

'ഇന്ത്യയില്‍ നടക്കുന്ന പോരാട്ടത്തില്‍ നിരവധി പ്രത്യേക ടീമുകളും സവിശേഷ മികവുള്ള കളിക്കാരും കളിക്കുന്നുണ്ട്. അമ്പരപ്പിക്കുന്ന മികവ് കാണാന്‍ ഞാനും ആവേശത്തോടെ കാത്തിരിക്കുന്നു. ലോകകപ്പ് പോലെയുള്ള മാര്‍ക്വീ ഇവന്റുകള്‍ യുവാക്കളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കും. യുവതികളേയും പ്രചോദിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ. യുവാക്കള്‍ രാജ്യത്തെ ഭാവിയില്‍ പ്രതിനിധീകരിക്കാനും ലോക പോരാട്ടം പ്രചോദനമാകും'- ബഹുമതിക്കു പിന്നാലെ സച്ചിന്‍ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്ന്യൂ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍