Rohit Sharma 
Sports

ഐസിസി റാങ്കിങ്ങില്‍ ബാബര്‍ അസമിനെ മറികടന്ന് രോഹിത്, നേട്ടം കൊയ്ത് ടിം ഡേവിഡും ഡെവാള്‍ഡ് ബ്രെവിസും, പട്ടിക ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ പാകിസ്ഥാന്‍ താരം ബാബര്‍ അസമിനെ മറികടന്ന് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് നേട്ടം. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ബാബര്‍ അസമിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രോഹിത് രണ്ടാമതെത്തി. റാങ്കിങ്ങില്‍ ഓസ്‌ട്രേലിയന്‍ താരം ടിം ഡേവിഡും ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസുമണാണ് വന്‍ നേട്ടങ്ങള്‍ കൈവരിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓസീസ് താരം ടിം ഡേവിഡ് ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ടി20 ബാറ്റിങ് റാങ്കിങ്ങില്‍ പത്താം സ്ഥാനത്തെത്തി. മറ്റൊരു ഓസീസ് താരമായ കാമറൂണ്‍ ഗ്രീന്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ 17-ാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിയുടെ ബ്രെവിസ് 100 റാങ്കിങ്ങില്‍ നിന്ന് പുറത്തായതിന് ശേഷം 21-ാം സ്ഥാനത്തേക്ക് വന്‍ തിരിച്ചുവരവ് നടത്തി.

ഡാര്‍വിനില്‍ പുറത്താകാതെ 125 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയെ മൂന്ന് മത്സര പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാക്കുന്നതില്‍ താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ടി20യില്‍ തന്റെ കന്നി സെഞ്ച്വറി നേടിയ ബ്രെവിസ്, ദക്ഷിണാഫ്രിക്കയ്ക്കായി ഒമ്പതാം മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ടി20 ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ 27-ാം സ്ഥാനത്ത് എത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ഓട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 20-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 44-ാം സ്ഥാനത്തും ലുങ്കി എന്‍ഗിഡി 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 50-ാം സ്ഥാനത്തും എത്തി.

കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങിലേക്ക് കുതിച്ച ന്യൂസിലന്‍ഡ് താരം മാറ്റ് ഹെന്റി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് എത്തി. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബാറ്റര്‍മാരുടെ വിഭാഗത്തില്‍ രചിന്‍ രവീന്ദ്ര (15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തും, ഡെവണ്‍ കോണ്‍വേ (ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തും), ഹെന്റി നിക്കോള്‍സ് (ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 47-ാം സ്ഥാനത്തും) ഏകദിന പട്ടികയില്‍ പാകിസ്ഥാന്റെ താരം ബാബര്‍ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഏകദിന ബൗളിംഗ് റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ ഗുഡാകേഷ് മോട്ടി അഞ്ച് സ്ഥാനങ്ങള്‍ കയറി 12-ാം സ്ഥാനത്തും സഹതാരമായ ജെയ്ഡന്‍ സീല്‍സ് 24 സ്ഥാനങ്ങള്‍ കടന്ന് 33-ാം സ്ഥാനത്തും എത്തി. പാകിസ്ഥാന്റെ മുന്‍നിര സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് മൂന്ന് സ്ഥാനങ്ങള്‍ കയറി 54-ാം സ്ഥാനത്തെത്തി.

Rohit Sharma dethrones Babar Azam to move to second spot in ICC ODI Batting Rankings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

SCROLL FOR NEXT