സൂര്യകുമാര്‍/ ഫെയ്‌സ്‌ബുക്ക് 
Sports

ഐസിസി ടി20 ടീം ഓഫ് ദി ഇയര്‍; സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍

സൂര്യക്കൊപ്പം രവി ബിഷ്‌ണോയ്, യശസ്വി ജയ്‌സ്വാള്‍, അര്‍ഷ്ദീപ് സിങ് എന്നിവരും ടീം ഓഫ് ദി ഇയര്‍ സംഘത്തിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ടി20 അന്താരാഷ്ട്ര പോരാട്ടങ്ങളില്‍ മികവ് പുലര്‍ത്തിയ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനു നേട്ടം. ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റനായി സൂര്യയെ തിരഞ്ഞെടുത്തു. ഐസിസി ടീം ഓഫ് ദി ഇയര്‍ ടീമിന്റെ ക്യാപ്റ്റനായാണ് സൂര്യയെ തിരഞ്ഞെടുത്തത്. 

സൂര്യക്കൊപ്പം രവി ബിഷ്‌ണോയ്, യശസ്വി ജയ്‌സ്വാള്‍, അര്‍ഷ്ദീപ് സിങ് എന്നിവരും ടീം ഓഫ് ദി ഇയര്‍ സംഘത്തിലുണ്ട്.  ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, വിന്‍ഡീസിന്റെ നിക്കോളാസ് പുരാന്‍, ന്യൂസിലന്‍ഡിന്റെ മാര്‍ക് ചാപ്മാന്‍, സിംബാബ്‌വെ താരങ്ങഴായ സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് എന്‍ഗരാവ, ഉഗാണ്ട താരം അല്‍പേഷ് രാംജനി, അയര്‍ലന്‍ഡ് താരം മാര്‍ക് അഡയര്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. 

ഏകദിനത്തില്‍ പരക്കെ വിമര്‍ശനങ്ങള്‍ കേട്ടപ്പോഴും സൂര്യകുമാര്‍ ഈ സീസണില്‍ മിന്നും ഫോമിലായിരുന്നു. സൂര്യയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ രണ്ട് പരമ്പരകളില്‍ മിന്നും പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. 

സീസണില്‍ 18 മത്സരങ്ങളില്‍ നിന്നു 733 റണ്‍സാണ് താരം നേടിയത്. രണ്ട് സെഞ്ച്വറികളടക്കമാണ് മികച്ച ബാറ്റിങ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ