ICC Warns Pakistan Over T20 World Cup Boycott  ICC/x
Sports

ലോകകപ്പ് ബഹിഷ്കരിച്ചാൽ കനത്ത തിരിച്ചടി; പാകിസ്ഥാന് ഐ സി സിയുടെ മുന്നറിയിപ്പ്

പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വിദേശ താരങ്ങൾ കളിക്കാൻ അനുമതി നിഷേധിക്കുകയും ഐ സി സിയുടെ ധനസഹായം വെട്ടികുറയ്‌ക്കുകയും ചെയ്യുമെന്നാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ടി20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഐ സി സി. പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ഐ സി സി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. ഇത്തരമൊരു നീക്കം നടത്തിയാൽ സാമ്പത്തികമായും അല്ലാതെയും നിരവധി നഷ്ടങ്ങൾ പാകിസ്ഥാൻ ഉണ്ടാകും.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) വിദേശ താരങ്ങൾ കളിക്കാൻ അനുമതി നിഷേധിക്കുകയും ഐ സി സിയുടെ ധനസഹായം വെട്ടികുറയ്‌ക്കുകയും ചെയ്യുമെന്നാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐ സി സി ഫണ്ടിംഗ് കുറയുന്നതോടെ പി‌സിബിക്ക് വലിയ വരുമാന നഷ്ടം സംഭവിക്കും. പി‌ എസ്‌ എല്ലിന്റെ അന്താരാഷ്ട്ര അംഗീകാരവും വാണിജ്യ പിന്തുണയും പിൻവലിച്ചാൽ അതും പാകിസ്ഥാന് തിരിച്ചടിയാകും.

ഏഷ്യാ കപ്പിൽ നിന്ന് ഒഴിവാക്കുക, പാകിസ്ഥാൻ ഉൾപ്പെടുന്ന എല്ലാ പരമ്പരകളും നിർത്തിവെക്കുക തുടങ്ങിയ കർശന നടപടികളും ഐ സി സി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരം നീക്കങ്ങൾ ഐ സി ക്ക് നടത്തിയാൽ പാക്കിസ്ഥാന് അത് കനത്ത തിരിച്ചടിയാകും. ബംഗ്ലാദേശ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെ പിന്തുണച്ച് പി‌ സി ബി ചെയർമാൻ നടത്തിയ പരസ്യ പ്രസ്താവനകളാണ് ഐ സി സിയെ ചൊടിപ്പിച്ചത് എന്നാണ് റിപോർട്ടുകൾ.

Sports news: ICC Warns Pakistan of Severe Sanctions Over Possible T20 World Cup Boycott.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്തസാക്ഷി ഫണ്ടില്‍ നയാ പൈസ വഞ്ചിക്കാനോ, നഷ്ടപ്പെടാനോ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഗാരേജില്‍ കിടന്നുറങ്ങിയ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു

പനിക്കാലമാണ്, കാപ്പികുടി കുറയ്ക്കാം, കാരണം...

നിർണ്ണായക നീക്കം, ഇന്ത്യൻ മിഡ്‌ഫീൽഡർ റൗളിൻ ബോർഗസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; അനായാസം അല്‍ക്കരാസ്, സ്വരേവ്

SCROLL FOR NEXT