ഇന്ത്യൻ വനിതാ ടീം (ICC Women ODI World Cup 2025) x
Sports

വനിതാ ലോകകപ്പ്; കേരളത്തിന് നിരാശ; ബംഗളൂരുവിലെ പോരാട്ടങ്ങള്‍ നവി മുംബൈയില്‍

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്ന പ്രതീക്ഷ അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വനിതാ ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് വേദിയാകില്ല. ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ തീരുമാനിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബംഗളൂരുവിലെ മത്സരങ്ങള്‍ നവി മുംബൈയില്‍ നടത്താന്‍ ഐസിസി തീരുമാനിച്ചു. ഇതോടെയാണ് തിരുവനന്തപുരത്തിനു വേദി നഷ്ടമായത്.

ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിനു നല്‍കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആരാധകര്‍ മരിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ബംഗളൂരുവിലെ വേദി മാറ്റാന്‍ ഐസിസി തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വേദി മാറ്റം.

ബംഗളൂരുവിലെ മത്സരങ്ങള്‍ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ക്ലിയറന്‍സ് നേടിയെടുക്കാന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നാലെയാണ് ഐസിസി വേദി മാറ്റം പ്രഖ്യാപിച്ചത്.

സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെയാണ് വനിതാ ഏദിന ലോകകപ്പ് പോരാട്ടങ്ങള്‍. ഉദ്ഘാടന മത്സരമുള്‍പ്പെടെ 5 പോരാട്ടങ്ങള്‍ക്ക് ചിന്നസ്വാമി സ്‌റ്റേഡിയത്തിനാണ് നറുക്ക് വീണിരുന്നത്. എന്നാല്‍ ഐപിഎല്‍ കിരീട നേട്ടത്തിന്റെ ആഘോഷത്തിനിടെയുണ്ടായ അപകടം അവസരം ഇല്ലാതാക്കുകയായിരുന്നു.

സെപ്റ്റംബര്‍ 30ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഈ മത്സരം ബംഗളൂരുവിലാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് പോരാട്ടം ഗുവാഹത്തിയിലാണ്.

ഫൈനല്‍ നവി മുംബൈയിലാണ് പുതിയ ഷെഡ്യൂള്‍ അനുസരിച്ച് അരങ്ങേറുക. എന്നാല്‍ പാകിസ്ഥാന്‍ ഫൈനലിലെത്തുകയാണെങ്കില്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കും കലാശ പോരാട്ടം. ഇന്ത്യയില്‍ വന്ന് കളിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്തതിനാല്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലാണ് തീരുമാനിച്ചിരിക്കുന്നത്.

നവി മുംബൈയിലെ മത്സരങ്ങള്‍

ഒക്ടോബര്‍ 20: ശ്രീലങ്ക- ബംഗ്ലാദേശ്

ഒക്ടോബര്‍ 23: ഇന്ത്യ- ന്യൂസിലന്‍ഡ്

ഒക്ടോബര്‍ 26: ഇന്ത്യ- ബംഗ്ലാദേശ്

ഒക്ടോബര്‍ 30: സെമി ഫൈനല്‍ 2

നവംബര്‍ 2: ഫൈനല്‍

ICC Women's World Cup 2025: Five matches originally scheduled at M. Chinnaswamy Stadium in Bengaluru have been moved to DY Patil Stadium in Navi Mumbai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT