സ്മൃതി മന്ധാന പരിശീലനത്തിൽ (ICC Women’s Cricket World Cup 2025) X
Sports

ഒറ്റയടിക്ക് കൂടിയത് 297 ശതമാനം! വനിതാ ലോകകപ്പില്‍ റെക്കോര്‍ഡ് സമ്മാനത്തുക

2023ലെ പുരുഷ ലോക ചാംപ്യന്‍മാര്‍ക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ തുക ഇത്തവണ വനിതാ ടീമിനു ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഈ വര്‍ഷം അരങ്ങേറുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ വമ്പന്‍ സമ്മാനത്തുക. ലോക ചാംപ്യന്‍മാര്‍ക്കടക്കം വിതരണം ചെയ്യുക റെക്കോര്‍ഡ് തുക. മൊത്തം സമ്മാനത്തുക 122.5 കോടി രൂപ (13.88 ലക്ഷം യുഎസ് ഡോളര്‍) യായി ഐസിസി പ്രഖ്യാപിച്ചു. കഴിഞ്ഞ അധ്യായത്തേക്കാള്‍ 297 ശതമാനം വര്‍ധനയാണ് ഒറ്റയടിക്ക് വന്നത്.

കിരീടം നേടുന്ന ടീമിന് 39.55 കോടി രൂപ (3.5 ലക്ഷം യുഎസ് ഡോളര്‍) യാണ് സമ്മാനത്തുക. കഴിഞ്ഞ തവണ ലോക ചാംപ്യന്‍മാര്‍ക്ക് കിട്ടിയത് 11.65 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. 2023ലെ പുരുഷ ലോകകപ്പില്‍ ചാംപ്യന്‍ ടീമിനു സമ്മാനിച്ചത് 35.31 കോടി രൂപയാണ്. അതിലും കൂടുതല്‍ ഇത്തവണ വനിതാ ലോക ചാംപ്യന്‍മാര്‍ക്ക് നേടാം.

ചാംപ്യന്‍ ടീമിന് 39.55 കോടി രൂപ. റണ്ണേഴ്‌സ് അപ്പിന് 19.77 കോടി രൂപ. സെമിയിലെത്തുന്ന ടീമിന് 9.88 കോടി രൂപ എന്നിവയാണ് തുകകള്‍.

ഈ മാസം 30 മുതല്‍ നവംബര്‍ 2 വരെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍. ഇന്ത്യയും ശ്രീലങ്കയുമാണ് വേദികള്‍. എട്ട് ടീമുകളാണ് 31 മത്സരങ്ങളിലായി ഏറ്റുമുട്ടുന്നത്.

ICC Women’s Cricket World Cup 2025: The ICC has announced a massive 297% increase in prize money for the 2025 Women's Cricket World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT