ഇന്ത്യൻ ടീം, ICC Women’s World Cup 2025 x
Sports

വനിതകളും കൈ കൊടുക്കില്ല! ലോകകപ്പിലും ഇന്ത്യ- പാക് ഹസ്തദാനമില്ല

ഇന്ത്യ- പാകിസ്ഥാൻ വനിതാ ലോകകപ്പ് പോരാട്ടം ഈ മാസം അഞ്ചിന് കൊളംബോയിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിലും താരങ്ങളുടെ ഹസ്തദാനമുണ്ടാകില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല. മത്സര ശേഷം ഇരു ടീമിലേയും താരങ്ങളും കൈ കൊടുക്കാൻ നിന്നില്ല.

പിന്നാലെയാണ് വനിതാ ലോകകപ്പിലെ സമീപനവും സമാനമായിരിക്കുമെന്നു വ്യക്തമാക്കി ബിസിസിഐ രം​ഗത്തെത്തിയത്. അഞ്ചാം തീയതി കൊളംബോയിലാണ് ഇന്ത്യ- പാക് വനിതാ പോരാട്ടം.

ഈ പോരിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ പിന്നീടോ ഹസ്തദാനം ചെയ്യില്ല. മാച്ച് റഫറിയ്ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടും ഉണ്ടാകില്ല. ബിസിസിഐ വ്യക്തമാക്കി.

ICC Women’s World Cup 2025: The Women's ODI World Cup 2025 will feature an India-Pakistan match on October 5 in Colombo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി, വിശദമായ തെളിവെടുപ്പിന് അന്വേഷണ സംഘം; ജാമ്യ ഹര്‍ജിയും കോടതിയില്‍

കേരളം സമരമുഖത്തേക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം ഇന്ന്

സംസ്ഥാനത്തെ മൂന്നു വാര്‍ഡുകളില്‍ ഇന്ന് വോട്ടെടുപ്പ്; ബിജെപിക്ക് നിര്‍ണായകം

'അന്വേഷ'യുമായി പിഎസ്എൽവി-സി 62 ഇന്ന് കുതിച്ചുയരും; 2026ലെ ആദ്യ വിക്ഷേപണത്തിന് ഐഎസ്ആർഒ

തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഭക്തിസാന്ദ്രമായി ശബരിമല; മകരവിളക്ക് 14ന്

SCROLL FOR NEXT