ICC Women's World Cup 2025 x
Sports

കണക്കുകൂട്ടല്‍ തെറ്റിച്ച നാദിന്‍, 54 പന്തില്‍ 84 റണ്‍സ്! 'ത്രില്ലർ പോര്' കൈവിട്ട് ഇന്ത്യന്‍ വനിതകള്‍

വനിതാ ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. 3 വിക്കറ്റിനാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 251 റണ്‍സില്‍ എല്ലാവരും പുറത്തായി. ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക 48.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്താണ് വിജയിച്ചത്. നാദിന്‍ ഡി ക്ലാര്‍ക്, ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട്, ക്ലോ േ്രട്യാണ്‍ എന്നിവരുടെ അവസരോചിത ബാറ്റിങാണ് ദക്ഷിണാഫ്രിക്കന്‍ ജയത്തിന്റെ കാതല്‍.

കൈയിലിരുന്ന കളി ഹര്‍മന്‍പ്രീത് കൗറും സംഘവും കളഞ്ഞു കുളിക്കുകയായിരുന്നു എന്നും എന്നു പറയാം. 81 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക പിന്നീട് നാടകീയമായി തിരിച്ചു വരുന്ന കാഴ്ചയായിരുന്നു വിശാഖപട്ടണത്ത്. 142ല്‍ എത്തിയപ്പോള്‍ അവര്‍ക്ക് ആറാം വിക്കറ്റും നഷ്ടമായിരുന്നു. 7ാം വിക്കറ്റ് 211 റണ്‍സിനിടെയും വീണു. എന്നാല്‍ പിന്നീട് അയബോംഗ ഖാകയെ കാഴ്ചക്കാരിയാക്കി നാദിന്‍ അതിവേഗം ടീമിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

എട്ടാം സ്ഥാനത്ത് ബാറ്റിങിനെത്തിയ നാദിന്‍ ഡെ ക്ലാര്‍കിന്റെ മിന്നും ബാറ്റിങാണ് പ്രോട്ടീസ് വനിതകളുടെ ജയം അനായാസമാക്കിയത്. താരം 54 പന്തില്‍ 5 സിക്‌സും 8 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഴാമതായി ക്രീസിലെത്തിയ ക്ലോ േ്രട്യാണ്‍ തുടക്കമിട്ട രക്ഷാപ്രവര്‍ത്തനത്തില്‍ നാദിന്‍ ഒത്തു ചേര്‍ന്നതോടെ കളി മാറി. ക്ലോ ട്രോണിനെ 49 റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യക്കായെങ്കിലും പിന്നീട് അതിവേഗം റണ്‍സടിച്ചാണ് നാദിന്‍ വിജയമുറപ്പിച്ചത്.

നേരത്തെ ഓപ്പണര്‍ ലൗറ വോള്‍വാര്‍ടും ബാറ്റിങില്‍ നിര്‍ണായകമായി. താരം 111 പന്തുകള്‍ ചെറുത്ത് 70 റണ്‍സെടുത്തു മടങ്ങി. മറുഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ വോള്‍വാര്‍ട് ക്രീസില്‍ ഉറച്ചു നിന്നു.

ഇന്ത്യക്കായി ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അന്‍ജോത് കൗര്‍, ശ്രീ ചരണി, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 102 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങി. പിന്നീട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷാണ് അവിശ്വസനീയമാം വിധം ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്.

എട്ടാം സ്ഥാനത്ത് ബാറ്റിങിനെത്തിയ റിച്ച 77 പന്തുകള്‍ നേരിട്ട് 11 ഫോറും 4 സിക്സും സഹിതം 94 റണ്‍സുമായി പൊരുതി നിന്നു. അര്‍ഹിച്ച കന്നി ഏകദിന സെഞ്ച്വറിക്ക് 6 റണ്‍സ് അകലെ റിച്ച വീണത് മാത്രം നിരാശയായി.

9ാം വിക്കറ്റില്‍ സ്നേഹ് റാണയുമായി ചേര്‍ന്നു റിച്ച 80 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയത് നിര്‍ണായകമായി. സ്നേഹ് റാണ 24 പന്തില്‍ 6 ഫോറുകള്‍ സഹിതം 33 റണ്‍സുമായി മടങ്ങി.

മികച്ച തുടക്കമിട്ട ശേഷം ഇന്ത്യ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. പിന്നീടാണ് റിച്ചയുടെ നേതൃത്വത്തിലുള്ള തിരിച്ചടി.

ഓപ്പണര്‍ പ്രതിക റാവല്‍- സ്മൃതി മന്ധാന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും പുറത്തായ ശേഷം ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. പ്രതിക 37 റണ്‍സുമായും സ്മൃതി 23 റണ്‍സുമായും മടങ്ങി. ഹര്‍ലീന്‍ ഡിയോള്‍ 13 റണ്‍സുമായും പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9), ജെമിമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവരാണ് ഔട്ടായ മറ്റ് താരങ്ങള്‍. അമന്‍ജോത് കൗര്‍ 13 റണ്‍സെടുത്തു.

സ്‌കോര്‍ 55 ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 47 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോഴേക്കും 5 വിക്കറ്റുകള്‍ കൂടി നഷ്ടമായി.

ക്ലോ ട്രേ്യാണ്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുലേകോ മ്ലാബ, മരിസാനെ കാപ്, നദിനെ ഡി ക്ലാര്‍ക്ക് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. തുമി സെഖുഖുനെ ഒരു വിക്കറ്റെടുത്തു.

ICC Women's World Cup 2025: Richa Ghosh's stunning 94 went in vain as Nadine de Klerk powered South Africa to a three-wicket win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT