ഋഷഭ് പന്ത്/ഫയല്‍ ചിത്രം 
Sports

'ആളിക്കത്താൻ പോന്ന തീപ്പൊരിയാണ് ഋഷഭ് പന്ത്'; ക്യാപ്റ്റൻസിയെ വാഴ്ത്തി സുനിൽ ​ഗാവസ്കർ

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ ഭാവിയിൽ വലിയ പ്രവചനവുമായി ഇന്ത്യൻ മുൻ നായകൻ സുനിൽ ​ഗാവസ്കർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ്  പന്തിന്റെ ഭാവിയിൽ വലിയ പ്രവചനവുമായി ഇന്ത്യൻ മുൻ നായകൻ സുനിൽ ​ഗാവസ്കർ. ആളിക്കത്താൻ പോന്ന തീപ്പൊരിയാണ് പന്തിനുള്ളിൽ ഉള്ളതെന്ന് ​ഗാവസ്കർ പറഞ്ഞു. 

സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ആറാമത്തെ കളിയിലേക്ക് എത്തിയപ്പോഴേക്കും ക്യാപ്റ്റൻ എന്ന നിലയിൽ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകി ഋഷഭ് പന്ത് തളർന്നിരുന്നു. മത്സരശേഷം എല്ലാ അവതാരകർക്കും പന്തിനോട് ചോദിക്കാനുള്ള ചോദ്യം അതായിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ കത്താൻ അനുവദിച്ചാൽ ആളി പടരാൻ ശേഷിയുള്ള തീപ്പൊരിയാണ് പന്ത് എന്ന് ​ഗാവസ്കർ പറഞ്ഞു. ദേശിയ മാധ്യമത്തിൽ എഴുതിയ തന്റെ ലേഖനത്തിലാണ് ​ഗാവസ്കറുടെ പ്രതികരണം. 

ക്യാപ്റ്റൻ എന്ന നിലയിൽ പന്തിന്റെ ഭാ​ഗത്ത് നിന്നും തെറ്റുകൾ വന്നേക്കാം. ഏത് ക്യാപ്റ്റന്റെ ഭാ​ഗത്ത് നിന്നാണ് വരാത്തത്? കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള പന്തിന്റെ സാമർഥ്യവും പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് തന്റെ വഴിയേ തിരികെ കയറാനുള്ള നീക്കങ്ങളും ഐപിഎല്ലിലെ ഡൽഹിയുടെ കളികളിൽ നിന്ന് പ്രകടമാണ്. ഭാവിയുടെ താരമാണ് ഋഷഭ് പന്ത്, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട, ​ഗാവസ്കർ പറഞ്ഞു.

ഐപിഎൽ പതിനാലാം സീസണിൽ ഡൽഹിയെ തുടർ ജയങ്ങളിലേക്ക് എത്തിക്കാനും പോയിന്റ് ടേബിളിൽ മുൻനിരയിൽ ടീമിന് സ്ഥാനം നേടിക്കൊടുക്കാനും പന്തിന് കഴിഞ്ഞു. ബാറ്റിങ്ങിലേക്ക് വരുമ്പോൾ എട്ട് ഇന്നിങ്സിൽ നിന്ന് 213 റൺസ് ആണ് പന്ത് കണ്ടെത്തിയത്. സ്ട്രൈക്ക്റേറ്റ് 131.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT