മെസി/ഫയല്‍ ചിത്രം 
Sports

''മെസി പിഎസ്ജിയിലേക്ക് വന്നാല്‍ പാചകക്കാരന്‍ ആയിട്ടെങ്കിലും ഇവിടെ തുടരണം''

മെസിയുടെ ട്രാന്‍സ്ഫര്‍ സാധ്യത ആരാധകരെ മാത്രമല്ല കളിക്കാരേയും എക്‌സൈറ്റ് ചെയ്യിക്കുന്നു എന്ന് വ്യക്തമാക്കിയാണ് പിഎസ്ജി താരത്തിന്റെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്:‌ പിഎസ്ജിയിലേക്കുള്ള മെസിയുടെ വരവിനെ അനുകൂലിച്ച് എയ്ഞ്ചല്‍ ഡി മരിയ. മെസിയുടെ ട്രാന്‍സ്ഫര്‍ സാധ്യത ആരാധകരെ മാത്രമല്ല കളിക്കാരേയും എക്‌സൈറ്റ് ചെയ്യിക്കുന്നു എന്ന് വ്യക്തമാക്കിയാണ് പിഎസ്ജി താരത്തിന്റെ വാക്കുകള്‍. 

ക്ലബ് ഫുട്‌ബോളില്‍ മെസിക്കൊപ്പം കളിക്കുക എന്നത് സ്വപ്‌നമാണ്. അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ചുരുങ്ങിയ സമയം മാത്രമാണ് ഒപ്പമുണ്ടാവുന്നത്. എല്ലാ ദിവസവും മെസി എനിക്ക് അരികില്‍ ഉണ്ടാവണം എന്നതാണ് സ്വപ്‌നം...

ബാഴ്‌സയിലേക്ക് പോകാന്‍ ഒരിക്കല്‍ എനിക്ക് അവസരമുണ്ടായി. എന്നാല്‍ സാധ്യമായില്ല. ഇപ്പോള്‍ മെസിക്കൊപ്പം കളിക്കാന്‍ മറ്റൊരു അവസരം തുറന്നു വരികയാണ്. പക്ഷേ ഇവിടെ എന്റെ കരാര്‍ അവസാനിക്കുന്നു. എന്താണ് സംഭവിക്കുക എന്ന് അറിയില്ല. മെസിക്കൊപ്പം കളിക്കാനായാല്‍ അതില്‍പ്പരം സന്തോഷമില്ലെന്നും എയ്ഞ്ചല്‍ ഡി മരിയ പറയുന്നു. 

ലിയോ പിഎസ്ജിയിലേക്ക് വന്നാല്‍ പചാകക്കാരന്‍ ആയിട്ടെങ്കിലും ഞാന്‍ ഇവിടെ തുടരണം എന്നാണ് എന്റെ ഭാര്യ പറയുന്നത്. ആ വാക്കുകളിലുണ്ട് എല്ലാം. മെസിക്കൊപ്പം കളിക്കുന്നതിനേക്കാള്‍ വലുതായി ഒന്നും ഫുട്‌ബോള്‍ ലോകത്ത് നിന്ന് ലഭിക്കാനില്ല. ക്രിസ്റ്റ്യാനോ, നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം കളിക്കാനായി. മെസിക്കൊപ്പവും കളിക്കാനായാല്‍ ഞാന്‍ സന്തോഷത്തോടെ വിരമിക്കും...ഏയ്ഞ്ചല്‍ ഡി മരിയ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

​Jantar Mantar Protest: ഡൽഹിയിൽ ഇന്നും സംയുക്ത പ്രതിഷേധം

പ്രാരംഭ വില 6.73 ലക്ഷം രൂപ, വരുന്നു ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫറ്റ്; വിശദാംശങ്ങള്‍

അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോ​ഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'