ജെയ്ക്ക് ഡാനിയല്‍സ്/ഫോട്ടോ: ട്വിറ്റര്‍ 
Sports

'ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്'; വെളിപ്പെടുത്തി ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം; പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും

സ്വവര്‍ഗാനുരാഗിയാണ് താനെന്ന വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ജെയ്ക് ഡാനിയല്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സ്വവര്‍ഗാനുരാഗിയാണ് താനെന്ന വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ജെയ്ക് ഡാനിയല്‍സ്. ബ്ലാക്ക്പൂള്‍ എഫ്‌സിയുടെ മുന്നേറ്റനിര താരമാണ് 17കാരനായ ജെയ്ക്ക്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ 30 വര്‍ഷത്തിന് ഇടയില്‍ സ്വവര്‍ഗാനുരാഗിയാണ് താനെന്ന പ്രഖ്യാപനവുമായി കളിക്കുന്ന ആദ്യ പ്രൊഫഷണല്‍ കായിക താരവുമായി ജെയ്ക്ക് ഇവിടെ മാറി. 

സ്വവര്‍ഗാനുരാകിയാണെന്ന് തുറന്ന് പറഞ്ഞ് എത്തിയ ജെയ്ക്കിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പിന്തുണ അറിയിച്ചു. ഗ്രൗണ്ടിലും പുറത്തും നിങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായിരിക്കും എന്നാണ് ബോറിസ് ജോണ്‍സന്‍ ട്വിറ്ററില്‍ കുറിച്ചത്. 

ഗ്രൗണ്ടിന് പുറത്ത് യഥാര്‍ഥത്തില്‍ ആരാണോ ഞാന്‍ അത് മറച്ചുവെക്കുകയായിരുന്നു ഞാന്‍ ഇതുവരെ. സ്വവര്‍ഗാനുരാഗിയാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ അത് തുറന്ന് പറയാന്‍ എനിക്ക് കഴിയും എന്ന് തോന്നുന്നു. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ സെക്ഷ്വല്‍ ഐഡന്റിന്റി വെളിപ്പെടുത്തുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് ഞാന്‍. എന്നാല്‍ നോണ്‍ ലീഗ് മാനേജറായ ജോഷ് കവല്ലോ ഡൈവറായ ടോം ഡെയ്‌ലി, മാറ്റ് മോര്‍ടണ്‍ എന്നിവര്‍ എനിക്ക് പ്രചോദനമാണ്, ജേക്ക് ഡാനിയല്‍സ് പറയുന്നു. 

എന്നെ പോലെ ഇങ്ങനെ തുറന്ന് പറയാന്‍ സാധിക്കാതെ നില്‍ക്കുന്നവരുണ്ട്. നിങ്ങള്‍ ഒരര്‍ഥത്തിലും മാറാന്‍ ശ്രമിക്കേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. എങ്ങനെയാണോ നിങ്ങള്‍ അതുപോലെ തന്നെ തുടരുക. ഈ സമൂഹത്തിന്റെ ഭാഗമാവാന്‍ വേണ്ടി സ്വന്തം വ്യക്തിത്വം മാറ്റാതിരിക്കുക എന്നും ഡാനിയല്‍സ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT