സെറീന വില്യംസ്/ഫയല്‍ ചിത്രം 
Sports

'ഞാന്‍ വിരമിച്ചിട്ടില്ല'; തിരിച്ചുവരവ് സൂചന നല്‍കി സെറീന വില്യംസ് 

താന്‍ വിരമിച്ചിട്ടില്ല എന്നാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട താരം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കോര്‍ട്ടിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്. താന്‍ വിരമിച്ചിട്ടില്ല എന്നാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട സെറീന പറയുന്നത്. 

''ഞാന്‍ വിരമിച്ചിട്ടില്ല. തിരിച്ചുവരാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്റെ വീട്ടിലേക്ക് നിങ്ങള്‍ക്ക് വരാം. അവിടെ എനിക്കൊരു കോര്‍ട്ട് ഉണ്ട്'', സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് സെറീനയുടെ വാക്കുകള്‍. 

എനിക്ക് ഓസ്‌ട്രേലിയയെ ഒരുപാട് ഇഷ്ടമാണ് 

യുഎസ് ഓപ്പണ്‍ തന്റെ അവസാന ടൂര്‍ണമെന്റ് ആയിരിക്കും എന്ന സെറീന സ്ഥിരീകരിച്ചില്ലെങ്കിലും പുറത്തായതിന് പിന്നാലെ കണ്ണീരണിഞ്ഞാണ് താരം കോര്‍ട്ട് വിട്ടത്. വിരമിക്കലിനെ കുറിച്ച് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നില്ല. അടുത്ത ദിവസം ഉറക്കം ഉണര്‍ന്ന് കോര്‍ട്ടിലേക്ക് പോയ സമയം ഇനി ഞാന്‍ മത്സരിക്കുന്നില്ല എന്ന ചിന്ത വന്നത് വിചിത്രമായി തോന്നി എന്നാണ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ സെറീന പറഞ്ഞത്. 

യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ തോറ്റാണ് സെറീന പുറത്തേക്ക് പോയത്. ഇവിടെ വെച്ച് ഭാവിയെ കുറിച്ച് ചോദ്യം വന്നപ്പോള്‍ വ്യക്തമായ ഉത്തരം സെറീന നല്‍കിയില്ല. ''എനിക്ക് അറിയില്ല. അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ എല്ലായ്‌പ്പോഴും ഓസ്‌ട്രേലിയയെ ഇഷ്ടപ്പെട്ടിരുന്നു എന്നുമാണ് സെറീന പറഞ്ഞത്''. അടുത്ത വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ സെറീന ശ്രമിക്കും എന്നതിന്റെ സൂചനയാണ് ഇതെന്നും വിലയിരുത്തപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT