പൂനം റൗത്ത്/ ട്വിറ്റർ 
Sports

ഒറ്റ സെഞ്ച്വറി; മെച്ചപ്പെടുത്തിയത് എട്ട് സ്ഥാനങ്ങള്‍; വനിതാ റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ പൂനം റൗത്ത്

ഒറ്റ സെഞ്ച്വറി; മെച്ചപ്പെടുത്തിയത് എട്ട് സ്ഥാനങ്ങള്‍; വനിതാ റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ പൂനം റൗത്ത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: വനിതാ ഏകദിന റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരം പൂനം റൗത്ത്. ബാറ്റിങ് റാങ്കിങില്‍ പുതിയ പട്ടികയില്‍ 18ാം സ്ഥാനത്താണ് താരം എത്തിയത്. ഒറ്റയടിക്ക് എട്ട് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്. 

അവസാനം കളിച്ച മൂന്ന് ഇന്നിങ്‌സുകളാണ് റൗത്തിന്റെ മുന്നേറ്റത്തിന് ബലമേകിയത്. 62, 77, 104 എന്നിങ്ങനെയായിരുന്നു താരം നേടിയ സ്‌കോറുകള്‍. 

റാങ്കിങിലെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഉള്ളത്. ഓപണര്‍ സ്മൃതി മന്ധാന ഏഴാം സ്ഥാനത്തും വെറ്ററന്‍ താരവും ക്യാപ്റ്റനുമായ മിതാലി രാജ് ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു. 

വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15ാം സ്ഥാനത്തേക്ക് കയറി. ബൗളിങ് പട്ടികയിലും ഹര്‍മന്‍പ്രീത് കൗര്‍ നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 49ല്‍ എത്തി. 

ബൗളര്‍മാരില്‍ ഇന്ത്യന്‍ രാജേശ്വരി ഗെയ്ക്‌വാദ് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 18ല്‍ എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും'; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

'ഞാന്‍ പറഞ്ഞതില്‍ എന്താണ് വര്‍ഗീയത?; 1967 മുതലുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ഞാന്‍ തരാം'

വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച വിപണിയിൽ; അറിയാം ഫീച്ചറുകൾ

'പൂരം കലക്കിയത് പോലെ ഗ്യാസ് വിഷയവും ഒന്ന് കലക്കാൻ ഉദ്ദേശിച്ചു, അതു ഞാൻ തുറക്കാനാകാത്ത വിധം പൂട്ടിയിട്ടുണ്ട്'

SCROLL FOR NEXT