unadkat 
Sports

12 വര്‍ഷം, ഇന്ത്യ കളിച്ചത് 118 ടെസ്റ്റ്; വിചിത്ര റെക്കോര്‍ഡുമായി ഉനദ്കട് 

2010ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ സെഞ്ചൂറിയനില്‍ കളിച്ചായിരുന്നു ഉനദ്കട്ടിന്റെ അരങ്ങേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശിന് എതിരെ ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റ് പിഴുത കുല്‍ദീപ് യാദവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയാണ് ജയദേവ് ഉനദ്കട്ടിനെ ഇന്ത്യ രണ്ടാം ടെസ്റ്റിലേക്ക് കൊണ്ടുവന്നത്. ഇതോടെ അരങ്ങേറ്റം കുറിച്ച് 12 വര്‍ഷത്തിന് ശേഷം ഉനദ്കട്ട് വീണ്ടും ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനിറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് കുപ്പായത്തില്‍ മടങ്ങിയെത്തിയ ഉനദ്കട്ട്  ബംഗ്ലാദേശ് ഓപ്പണര്‍ സക്കിര്‍ ഹസന്റെ വിക്കറ്റ് പിഴുത് ആഘോഷമാക്കി. 

ഉനദ്കട്ടിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റാണ് ഇത്. 2010ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ സെഞ്ചൂറിയനില്‍ കളിച്ചായിരുന്നു ഉനദ്കട്ടിന്റെ അരങ്ങേറ്റം. ആ മത്സരത്തില്‍ ഇന്ത്യയുടെ ഇടംകയ്യന്‍ പേസര്‍ക്ക് വിക്കറ്റ് വീഴ്ത്താനായില്ല. 

ദിനേശ് കാര്‍ത്തിക്കിനെ ഉനദ്കട്ട് മറികടന്നു

ഉനദ്കട്ട് അരങ്ങേറ്റം കുറിച്ചതിന് ശേഷം 118 ടെസ്റ്റാണ് ഇന്ത്യ കളിച്ചത്. അരങ്ങേറ്റം കുറിച്ചതിന് ശേഷം രണ്ടാമത്തെ ടെസ്റ്റ് കളിക്കാന്‍ ഇത്രയും ഇടവേള എടുത്ത താരങ്ങളില്‍ ദിനേശ് കാര്‍ത്തിക്കിനെ ഉനദ്കട്ട് മറികടന്നു. ദിനേശ് കാര്‍ത്തിക്ക് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞ് രണ്ടാമത്തെ ടെസ്റ്റിലേക്ക് എത്തിയതിന് ഇടയില്‍ ഇന്ത്യ 87 ടെസ്റ്റുകള്‍ കളിച്ചിരുന്നു. 

ലോക ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇത്രയും കാത്തിരിക്കേണ്ടി വന്ന കളിക്കാരില്‍ ഇംഗ്ലണ്ടിന്റെ ഗാരത് ബാറ്റി മാത്രമാണ് ഉനദ്കട്ടിന് മുന്‍പിലുള്ളത്. 142 മത്സരങ്ങളാണ് ഗാരെത്തിന് കാത്തിരിക്കേണ്ടി വന്നത്. 2019-2020 രഞ്ജി ട്രോഫി സീസണില്‍ 16 ഇന്നിങ്‌സില്‍ നിന്ന് 67 വിക്കറ്റാണ് ഉനദ്കട്ട് വീഴ്ത്തിയത്. ആ സീസണില്‍ സൗരാഷ്ട്ര ഉനദ്കട്ടിന്റെ മികവില്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT