ഫോട്ടോ: ട്വിറ്റർ 
Sports

കലാശപ്പോരില്‍ ടോസ് ഇംഗ്ലണ്ടിന്, പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു; മാറ്റമില്ലാതെ ഇരു ടീമും 

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. സെമിയില്‍ കളിച്ച അതേ ഇലവനുമായാണ് പാകിസ്ഥാനും ഇംഗ്ലണ്ടും ഇറങ്ങുന്നത്. 

ടോസ് നേടിയാല്‍ ആദ്യം ബൗളിങ് തെരഞ്ഞെടുത്തേനെ എന്നാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമും പ്രതികരിച്ചത്. ആദ്യ രണ്ട് ജയങ്ങള്‍ക്ക് ശേഷം വിജയങ്ങളിലേക്ക് തിരികെ എത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയതായും ബാബര്‍ പറയുന്നു. മഴ മുന്നറിയിപ്പുള്ളതിനാല്‍ ചെയ്‌സ് ചെയ്യാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ് ടോസ് നേടിയ ബട്ട്‌ലര്‍ പ്രതികരിച്ചത്.

1992 ആവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍

1992ലെ ലോകകപ്പില്‍ കിരീടം ചൂടിയതിന് സമാനമായ വഴികളിലൂടെയാണ് പോക്ക് എന്നതാണ് പാകിസ്ഥാന്‍ ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നത്. ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനമാണ് പാകിസ്ഥാന്‍ 1992ലും 2022ലും സെമി ഉറപ്പിച്ചത്. സെമിയില്‍ രണ്ട് വട്ടവും നേരിട്ടത് ന്യൂസിലന്‍ഡിന്. അന്ന് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം. ഇന്ന് ഫൈനലില്‍ പാകിസ്ഥാന് മുന്‍പില്‍ ഇംഗ്ലണ്ട് തന്നെ വന്ന് നില്‍ക്കുന്നു. 

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നേറ്റ തോല്‍വിയില്‍ നിന്ന് കരകയറും മുന്‍പാണ് സിംബാബ് വെ പാകിസ്ഥാനെ ഞെട്ടിച്ചത്. എന്നാല്‍ ഇതിന് ശേഷം തുടരെ മൂന്ന് ജയങ്ങള്‍ നേടാന്‍ സൂപ്പര്‍ 12ല്‍ പാകിസ്ഥാന് കഴിഞ്ഞു. ഒടുവില്‍ സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് ഞെട്ടിച്ചതോടെ ബാബറും കൂട്ടരും സെമിയിലെത്തി. 

അതുവരെ ഫോമിലാവാതെ നിന്ന പാകിസ്ഥാന്റെ ഓപ്പണിങ് സഖ്യം സെമിയില്‍ സ്‌കോര്‍ ഉയര്‍ത്തി. 152 റണ്‍സ് പാകിസ്ഥാന്‍ ചെയ്‌സ് ചെയ്തപ്പോള്‍ 105 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബാബറും റിസ്വാനും ചേര്‍ന്ന് കണ്ടെത്തിയത്. ശരിയായ സമയത്ത് ടീം താളം കണ്ടെത്തിയിരിക്കുന്നു എന്ന സൂചനയാണ് പാകിസ്ഥാന്‍ നല്‍കുന്നത്. 3 കളിയില്‍ നിന്ന് ഷഹീന്‍ അഫ്രീദി 9 വിക്കറ്റും വീഴ്ത്തി കഴിഞ്ഞു. 

ഇന്ത്യയെ 10 വിക്കറ്റിന് നിലംപരിശാക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്

എന്നാല്‍ മറുവശത്ത് ഇന്ത്യയെ 10 വിക്കറ്റിന് നിലംപരിശാക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. 170 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ബട്ട്‌ലറിനേയും ഹെയ്ല്‍സിനേയും മാത്രമേ ഇംഗ്ലണ്ടിന് വേണ്ടിവന്നുള്ളു. സൂപ്പര്‍ 12ല്‍ അയര്‍ലന്‍ഡിനോട് തോറ്റാണ് ഇംഗ്ലണ്ട് വരുന്നത്. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴയില്‍ ഒലിച്ചു. ശ്രീലങ്കക്കെതിരായ കളിയില്‍ ബെന്‍ സ്‌റ്റോക്ക്‌സ് ആണ് തുണച്ചത്. 

ഡെത്ത് ഓവറുകളില്‍ മികവ് കാണിക്കുന്ന സാം കറാന്‍ ഇതിനോടകം 10 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. മാര്‍ക്ക് വുഡ് 9 വിക്കറ്റും. മാര്‍ക്ക് വുഡിന് സെമി പരിക്കിനെ തുടര്‍ന്ന് നഷ്ടമായെങ്കിലും ഫൈനലിലേക്ക് എത്തും എന്നാണ് സൂചന. പാക് സ്പിന്‍ സഖ്യം ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരെ ഇംഗ്ലീഷ് ബൗളര്‍മാര്‍ എങ്ങനെ നേരിടും എന്നത് കലാശപ്പോരില്‍ നിര്‍ണായകമാവും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT