സൂര്യകുമാര്‍ യാദവ് എക്സ്
Sports

കിടിലന്‍ 53! സൂര്യയുടെ പോരാട്ടം; ഇന്ത്യക്കെതിരെ അഫ്ഗാന് 182 റണ്‍സ് ലക്ഷ്യം

നിര്‍ണായക ബാറ്റിങുമായി ഹര്‍ദിക് പാണ്ഡ്യ

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു.

ആദ്യ ഘട്ടത്തില്‍ റാഷിദ് ഖാന്‍ ഉയര്‍ത്തിയ വെല്ലുവിളി ഇന്ത്യ സൂര്യ കുമാര്‍ യാദവ് നേടിയ അര്‍ധ സെഞ്ച്വറിയുടേയും ഹര്‍ദിക് പാണ്ഡ്യയുടെ മികച്ച ബാറ്റിങിന്റേയും കരുത്തില്‍ മറികടന്നാണ് ഈ സ്‌കോറിലെത്തിയത്.

28 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം സൂര്യകുമാര്‍ 53 റണ്‍സ് കണ്ടെത്തി. ഈ ലോകകപ്പില്‍ താരം നേടുന്ന രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. ഹര്‍ദിക് 24 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 32 റണ്‍സും കണ്ടെത്തി. അക്ഷര്‍ പട്ടേല്‍ ആറ് പന്തില്‍ 12 റണ്‍സുമായി മടങ്ങി.

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 90 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു. അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍- ഹര്‍ദിക് സഖ്യമാണ് കളി തിരികെ പിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ടി20 ലോകകപ്പില്‍ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകളുമായി കോഹ്ലിയുടെ ബാറ്റിങായിരുന്നു തുടക്കത്തില്‍. ഒപ്പം ഋഷഭ് പന്തും. രോഹിത് ആദ്യം മടങ്ങുമ്പോള്‍ 11 റണ്‍സായിരുന്നു. പിന്നീട് കോഹ്‌ലി- പന്ത് സഖ്യം ബൗളിങിനെ പിന്തുണച്ച പിച്ചില്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു.

സ്‌കോര്‍ 54ല്‍ നില്‍ക്കെ പന്ത് മടങ്ങി. താരം നാല് ഫോറുകള്‍ സഹിതം 20 റണ്‍സുമായി ഫോമിലേക്ക് ഉയരവെ പുറത്തായി. പിന്നാലെ 62ല്‍ സ്‌കോര്‍ എത്തിയപ്പോള്‍ ഒരു സിക്സ് സഹിതം 24 പന്തില്‍ 24 റണ്‍സെടുത്തു കോഹ്‌ലിയും മടങ്ങി. അഞ്ചാമനായി എത്തിയ ശിവം ദുബെ നിരാശപ്പെടുത്തി. താരം 10 റണ്‍സില്‍ പുറത്തായി.

അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്റെ ബൗളിങാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ തുടക്കത്തില്‍ കുഴക്കിയത്. നാലോവറില്‍ 26 റണ്‍സ് വഴങ്ങി താരം മൂന്ന് വിക്കറ്റുകള്‍ സ്വന്താക്കി. ഫസര്‍ഹഖ് ഫാറൂഖിയാണ് പിന്നീട് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്. താരവും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. നവീന്‍ ഉള്‍ ഹഖ് ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും