Rohit Sharma, ind vs aus x
Sports

ഒടുവിൽ രോഹിത് ഫോമിൽ! അർധ സെഞ്ച്വറി തൂക്കി ഹിറ്റ്മാൻ

ഏകദിനത്തിലെ 59ാം അര്‍ധ ശതകം

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഒടുവില്‍ ഫോമിലേക്ക് ശക്തമായി തിരിച്ചെത്തി രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത് അര്‍ധ സെഞ്ച്വറി നേടി. 74 പന്തുകള്‍ നരേിട്ട് 4 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 50 റണ്‍സിലെത്തി. താരത്തിന്റെ കരിയറിലെ 59 അര്‍ധ ശതകമാണിത്. രോ​ഹിത് നിലവിൽ 63 റൺസുമായി ക്രീസിൽ തുടരുന്നു.

തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യ രോഹിത്- ശ്രേയസ് സഖ്യത്തിന്റെ കരുത്തിൽ സ്കോർ 100 കടത്തി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയില്‍. രോഹിതിനൊപ്പം 43 റണ്‍സുമായി ശ്രേയസ് അയ്യരാണ് ക്രീസില്‍.

രണ്ടാം ഏകദിനത്തിലും വിരാട് കോഹ്‌ലി ക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്‌ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്‌ലിയെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

ടോസ് നേടി ഇത്തവണയും ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ഗില്ലിനെ മടക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കിയത്. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്‌ലിയേയും ബാര്‍ട്‌ലെറ്റ് മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.

ind vs aus: Rohit Sharma ups the ante against the Australian fast bowlers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT