കരുണ്‍ നായര്‍  
Sports

കരുണ്‍ നായര്‍ രക്ഷകനാകുമോ?; ആദ്യദിനത്തില്‍ തകര്‍ന്ന് ഇന്ത്യ; 204/6

ഒന്നാം ദിനം കളിയവസാനക്കിക്കുമ്പോള്‍ ആറ് വിക്കറ്റിന് 204 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 52 റണ്‍സ് നേടിയ കരുണ്‍ നായരും 19 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാംദിനം ആദ്യ ഇന്നിങ്‌സില്‍ അര്‍ധ്വ സെഞ്ച്വറി നേടിയ കരുണ്‍ നായരില്‍ പ്രതീക്ഷയര്‍പ്പിച്ച് ടീം ഇന്ത്യ. ഒന്നാം ദിനം കളിയവസാനക്കിക്കുമ്പോള്‍ ആറ് വിക്കറ്റിന് 204 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 52 റണ്‍സ് നേടിയ കരുണ്‍ നായരും 19 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.

സായ് സുദര്‍ശന്‍ (38), ശുഭ്മന്‍ ഗില്‍ (21), ധ്രുവ് ജുറേല്‍ (19), കെഎല്‍ രാഹുല്‍ (14), രവീന്ദ്ര ജഡേജ (ഒന്‍പത്), യശസ്വി ജയ്‌സ്വാള്‍ (രണ്ട്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ആദ്യ ഇന്നിങ്‌സില്‍ പുറത്തായത്. സ്‌കോര്‍ പത്തില്‍ നില്‍ക്കെ ഗുസ് അക്കിന്‍സിന്റെ പന്തില്‍ ജയ്‌സ്വാള്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു.

ക്രിസ് വോക്‌സിന്റെ പന്തില്‍ കെഎല്‍ രാഹുല്‍ ബോള്‍ഡായി. ഗുസ് അക്കിന്‍സണിന്റെ 28ാം ഓവറിലെ രണ്ടാം പന്തിലാണു നായകന്‍ ഗില്‍ റണ്ണൗട്ടായത്. അറ്റ്കിന്‍സണിന്റെ പന്തു പ്രതിരോധിച്ച ഗില്‍ റണ്ണിനായി കുതിക്കുകയായിരുന്നു. എന്നാല്‍ ഇംഗ്ലിഷ് ബോളറുടെ കയ്യിലേക്കു പന്തെത്തിയതോടെ ഗില്ലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. പിച്ചിന്റെ പകുതി പിന്നിട്ട ഗില്‍ തിരിഞ്ഞോടാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 'ഡയറക്ട് ഹിറ്റിലൂടെ' ഗില്‍ പുറത്ത്.

സ്‌കോര്‍ 100 പിന്നിട്ടതിനു പിന്നാലെയാണ് സായ് സുദര്‍ശന്റെ മടക്കം. ജോഷ് ടോങ്ങിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് ക്യാച്ചെടുത്ത് സായ് സുദര്‍ശനെ മടക്കി. രവീന്ദ്ര ജഡേജയും ധ്രുവ് ജുറേലും വലിയ സ്‌കോറുകള്‍ ഇല്ലാതെ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആറിന് 153 റണ്‍സ് എന്ന നിലയില്‍ നിന്ന് കരുണും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യയെ 204 റണ്‍സ് എന്ന നിലയില്‍ എത്തിച്ചത്.

India vs England 5th Test Day 1 IND vs ENG: Karun Nair brought up his first half-century of the series, a vital knock that helped India post 206/6 at stumps.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT