Kumar Kushagra and Tilak Varma slams hundreds as India A post descent total vs Nepal 
Sports

സെഞ്ച്വറിയടിച്ച് കുശാഗ്രയും തിലകും; നേപ്പാളിന് മുന്നില്‍ 333 റണ്‍സിന്റെ ലക്ഷ്യമുയര്‍ത്തി ഇന്ത്യ എ

ഇരുവരും സെഞ്ച്വറി നേടിയതിനു പുറമെ, നാലാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമൊരുക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ അയല്‍ക്കാരായ നേപ്പാളിന് മുന്നില്‍ 333 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ എ. തുടക്കത്തില്‍ പതറിയ ടീമിനെ, മധ്യനിരയില്‍ നായകന്‍ തിലക് വര്‍മയും കുമാര്‍ കുശാഗ്രയും ചേര്‍ന്നാണ് മികച്ച സ്‌കോറിലെത്തിച്ചത്. ഇരുവരും സെഞ്ച്വറി നേടിയതിനു പുറമെ, നാലാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമൊരുക്കി. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 332 റണ്‍സ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ സന്ദീപ് ലേമിച്ചാന്റെ തീരുമാനത്തെ ശരിവയ്ക്കും വിധം മുന്‍നിരയെ ചെറിയ സ്‌കോറില്‍ പുറത്താക്കാനും നേപ്പാളിനായി. അഭിഷേക് ശര്‍മ (9), ആയുശ് ബദോനി (2) എന്നിവര്‍ രണ്ടക്കം കാണാനാകാതെ പുറത്തായപ്പോള്‍, കൗമാര താരം വൈഭവിന്റെ സമ്പാദ്യം 26 റണ്‍സിലൊതുക്കാനും നേപ്പാള്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. ഇതോടെ സ്‌കോര്‍ 10.3 ഓവറില്‍ മൂന്നിന് 42 എന്ന നിലയിലായി. എന്നാല്‍ നാലാം വിക്കറ്റിലൊന്നിച്ച തിലക് - കുശാഗ്ര സഖ്യം മത്സരം ഇന്ത്യയുടെ വരുതിയിലാക്കി.

കരുതലോടെ മുന്നേറിയ സഖ്യം, നേപ്പാള്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി. 25-ാം ഓവറില്‍ ടീം സ്‌കോര്‍ മൂന്നക്കം കടന്നു. മികച്ച സ്‌ട്രോക് പ്ലേയുമായി കുശാഗ്ര കളം നിറഞ്ഞപ്പോള്‍, തിലക് പതിഞ്ഞ താളത്തിലാണ് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. ഒടുവില്‍ 43-ാം ഓവറില്‍ സ്‌കോര്‍ 248ല്‍ നില്‍ക്കേ കുശാഗ്രയെ പുറത്താക്കി രാജ് വംശിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 102 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 117 റണ്‍സ് നേടിയാണ് താരം പുറത്തായത്. 46-ാം ഓവറില്‍ തിലക് വീഴുമ്പോള്‍ സ്‌കോര്‍ 283. 113 പന്തില്‍ 107 റണ്‍സാണ് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.

പിന്നീട് ക്രീസിലെത്തിയവരില്‍ സൂര്യാംശ് ഷെഡ്‌ഗെ ഒഴികെയുള്ള ബാറ്റര്‍മാര്‍ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. 14 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 36 റണ്‍സെടുത്ത ഷെഡ്‌ഗെ പുറത്താകാതെ നിന്നു. റിങ്കു സിങ് (9), ഷഹബാസ് അഹ്മദ് (8), വിപ്രജ് നിഗം (0), ഹര്‍ഷിത് റാണ (1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

India A vs Nepal Asia Cup Rising Star Match: India post 333 runs target for Nepal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിര്‍ച്വല്‍ ക്യൂ: കൂട്ടമായി ബുക്ക് ചെയ്യുന്നവരെ കണ്ടെത്തും, സൈബര്‍ ഫോറന്‍സിക് സഹായം തേടി; 5000 പേരെ കൂടി അധികം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

തിരുപ്പരൻകുൺട്രത്ത് കാർത്തിക ദീപം തെളിക്കാം; ഒറ്റത്തവണ അനുമതി നൽകി സുപ്രീം കോടതി

പന്തെറിയും മുന്‍പേ പാകിസ്ഥാന് ഏഷ്യാകപ്പ് കിരീടം; ട്രോഫി വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച് ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം

ക്യാമ്പസ് സൗഹൃദങ്ങളും പ്രണയവും പറഞ്ഞ് 'മെറി ബോയ്‌സ്'; ട്രെയിലര്‍ പുറത്തിറങ്ങി

'സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയവര്‍ക്കായി...'; തെലുങ്കില്‍ കയ്യടി നേടി ദുല്‍ഖര്‍ സല്‍മാന്‍; എങ്ങും 'ആകാശംലോ ഒക താര' മയം!