ഇന്ത്യ എ ടീം  എക്സ്
Sports

എമര്‍ജിങ് ഏഷ്യാകപ്പില്‍ ഇന്ത്യ എയ്ക്ക് വിജയം; പാകിസ്ഥാനെ 7 റണ്‍സിന് തോല്‍പ്പിച്ചു

അഭിഷേക് ശര്‍മ്മയും പ്രഭ്സിമ്രാന്‍ സിങ്ങും പവര്‍പ്ലേയില്‍ 68 റണ്‍സ് നേടി ഇന്ത്യയ്ക്ക് മികച്ച അടിത്തറ നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ഒമാന്‍: എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് വിജയം. വാശിയേറിയ പോരാട്ടത്തില്‍ പാകിസ്ഥാന്‍ എയെ ഏഴു റണ്‍സിനാണ് ഇന്ത്യ എ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണെടുത്തത്. എന്നാല്‍ ഇന്ത്യ മുന്നോട്ടു വെച്ച 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ എയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എയ്ക്ക് 184 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും പ്രഭ്സിമ്രാന്‍ സിങ്ങും പവര്‍പ്ലേയില്‍ 68 റണ്‍സ് നേടി ഇന്ത്യയ്ക്ക് മികച്ച അടിത്തറ നല്‍കി. അഭിഷേക് 35 റണ്‍സെടുത്ത് പുറത്തായി. പ്രഭ്സിമ്രന്‍ 19 പന്തില്‍ 36 റണ്‍സെടുത്തു. പിന്നീട് ഒത്തുചേര്‍ന്ന നെഹാല്‍ വധേരയും ക്യാപ്റ്റന്‍ തിലക് വര്‍മ്മ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയത്. തിലക് വര്‍മ്മ 44 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസിനെ നഷ്ടമായി. ആറു റണ്‍സെടുത്ത ഹാരിസിനെ അന്‍ഷുല്‍ കംബോജാണ് പുറത്താക്കിയത്. അബ്ദുള്‍ സമദും അബ്ബാസ് അഫ്രീദിയും ആക്രമണോത്സുകമായ ഷോട്ടുകളിലൂടെ ഇന്ത്യ എയെ വിറപ്പിച്ചു. അവസാന ആറ് പന്തില്‍ 17 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്. സമദിനെ പുറത്താക്കി അന്‍ഷുല്‍ വീണ്ടും കളി ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവന്നു. അവസാന ഓവറില്‍ പാകിസ്ഥാന് 9 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ, 7 റണ്‍സിന് ഇന്ത്യ വിജയിച്ചു. കാംബോജാണ് കളിയിലെ താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം