ഇന്ത്യൻ ക്യാപ്റ്റൻ രാധ യാദവും ഓസ്ട്രേലിയ ക്യാപ്റ്റൻ തഹ്‍ലിയ മ​ഗ്രാത്തും (India A Women vs Australia A Women) x
Sports

3 വിക്കറ്റുകള്‍ വീഴ്ത്തി മിന്നു മണി; ഓസ്‌ട്രേലിയന്‍ വനിതകളെ തകര്‍ത്ത് പരമ്പര ഉറപ്പിച്ച് ഇന്ത്യ

ഇന്ത്യയുടെ നേട്ടം എ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയ വനിത എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം. രണ്ടാം ഏകദിനത്തില്‍ 2 വിക്കറ്റ് വിജയം ആഘോഷിച്ചാണ് ഇന്ത്യ 3 മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പാക്കിയത്. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. ഇന്ത്യന്‍ വനിതകള്‍ 49.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്താണ് വിജയവും പരമ്പരയും ഉറപ്പാക്കിയത്.

വിജയം തേടിയിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ യസ്തിക ഭാട്ടിയ, ക്യാപ്റ്റന്‍ രാധ യാദവ്, തനുജ കന്‍വര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. യസ്തികയാണ് ടോപ് സ്‌കോറര്‍. താരം 66 റണ്‍സെടുത്തു. രാധ യാദവ് 60 റണ്‍സും തനുജ 50 റണ്‍സും അടിച്ചെടുത്തു. പ്രേമ റാവത്ത് പുറത്താകാതെ 32 റണ്‍സും കണ്ടെത്തി.

ഓസീസ് നിരയില്‍ ജോര്‍ജിയ പ്രെസ്റ്റ്‌വിഡ്ജ്, അമി എഡ്ജര്‍, എല്ല ഹെയ്‌വാര്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത് ഒരു വിക്കറ്റെടുത്തു.

നേരത്തെ മലയാളി താരം മിന്നു മണിയുടെ മികച്ച ബൗളിങാണ് ഓസീസിനെ 265ല്‍ ഒതുക്കിയത്. താരം 10 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. സൈമ ഠാക്കൂര്‍ രണ്ട് വിക്കറ്റെടുത്തു. ടിറ്റസ് സാധു, രാധ യാദവ്, പ്രേമ റാവത്ത്, തനുജ കന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കായി ഓപ്പണര്‍ അലിസ ഹീലി 87 പന്തില്‍ 91 റണ്‍സെടുത്ത് ടോപ് സ്‌കോററായി. വാലറ്റത്ത് 41 റണ്‍സെടുത്ത കിം ഗാര്‍താണ് തിളങ്ങിയ മറ്റൊരു താരം. എല്ല ഹെയ്‌വാര്‍ഡ് 28 റണ്‍സുമായി പൊരുതി.

India A Women vs Australia A Women: India A beat Australia A Women by two wickets in a last-over thriller to seal the One-Day series 2-0 in Brisbane. Yastika Bhatia, Radha Yadav, Tanuja Kanwer and Minnu Mani starred in a spirited all-round performance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT