ഇന്ത്യന്‍ വനിതാ ടീം എക്സ്
Sports

ചരിത്രത്തില്‍ ആദ്യം! ലോര്‍ഡ്‌സ്, വനിതാ ക്രിക്കറ്റ് ടെസ്റ്റിന് വേദിയാകുന്നു

ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ടെസ്റ്റ് 2026ല്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിഖ്യാത ക്രിക്കറ്റ് മൈതാനമായ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ചരിത്രത്തിലാദ്യമായി വനിതാ ടെസ്റ്റ് പോരിനു വേദിയാകാന്‍ ഒരുങ്ങുന്നു. 2026ല്‍ ഇന്ത്യന്‍ വനിതാ ടീമും ഇംഗ്ലണ്ട് വനിതാ ടീമും തമ്മിലാണ് ലോര്‍ഡ്‌സിനെ ആദ്യ വനിതാ ടെസ്റ്റ് പോരാട്ടം.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായാണ് ഒരേയൊരു ടെസ്റ്റ് പോരാട്ടം. അടുത്ത വര്‍ഷം അരങ്ങേറുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ പരിമിത ഓവര്‍ പോരാട്ടത്തിന്റെ ഷെഡ്യൂളും പുറത്തു വിട്ടിട്ടുണ്ട്. അഞ്ച് ടി20 പോരാട്ടങ്ങളും മൂന്ന് ഏകദിനങ്ങളുമടങ്ങിയ പരമ്പരകളാണ് ഇന്ത്യ അടുത്ത വര്‍ഷം കളിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം ഇന്ത്യന്‍ പുരുഷ ടീം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഇന്ത്യന്‍ വനിതാ ടീമും പരിമിത ഓവര്‍ പോരിനായി ഇംഗ്ലണ്ടിലേക്ക് പറക്കും. ഇരു പോരാട്ടങ്ങളും ഒരേ സമയത്തു തന്നെയാണ് ഇംഗ്ലണ്ടില്‍ അരങ്ങേറുക.

ഒന്നാം ടി20- ജൂണ്‍ 28, ട്രെന്റ് ബ്രിഡ്ജ്, നോട്ടിങ്ഹാം.

രണ്ടാം ടി20- ജൂലൈ 1, സിയറ്റ് യുനീക്ക് സ്റ്റേഡിയം, ബ്രിസ്റ്റോള്‍.

മൂന്നാം ടി20- ജൂലൈ 4, ദി കിയ ഓവല്‍, ലണ്ടന്‍.

നാലാം ടി20- ജൂലൈ 9, എമിറെറ്റ്‌സ് ഓള്‍ഡ് ട്രഫോര്‍ഡ്, മാഞ്ചസ്റ്റര്‍.

അഞ്ചാം ടി20- ജൂലൈ 12, എഡ്ജ്ബാസ്റ്റന്‍, ബിര്‍മിങ്ഹാം.

ഒന്നാം ഏകദിനം- ജൂലൈ 16, യൂടിലിറ്റ ബൗള്‍, സതാംപ്ടന്‍.

രണ്ടാം ഏകദിനം- ജൂലൈ 19, ലോര്‍ഡ്‌സ്, ലണ്ടന്‍.

മൂന്നാം ഏകദിനം- ജൂലൈ 22, സിയറ്റ് യുനീക്ക് റിവര്‍സൈഡ്, ചെസ്റ്റ് ലെ സ്ട്രീറ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT