രോഹിത് ശര്‍മ/ഫയൽ ചിത്രം 
Sports

'രോഹിത്തിന്റെ ആ സമീപനം മാറ്റണ്ട'; ഹിറ്റ് മാന് പിന്തുണയുമായി ബാറ്റിങ് കോച്ച് 

രോഹിത് ടി20 സമീപനം മാറ്റുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വിക്രം റാത്തോർ

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ രോഹിത് ശർമ്മ ടി20 മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സമീപനം മാറ്റുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. മുൻ മത്സരത്തിലെ താരത്തിന്റെ ഫോമിനെ അദ്ദേഹം പ്രശംസിച്ചു. 

“രോഹിതിനെപ്പോലുള്ള ഒരാൾക്ക് വളരെ മികച്ച ഗെയിം പ്ലാൻ ഉണ്ട്, ആ ഗെയിം പ്ലാൻ പിന്തുടർന്നതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. അതിനാൽ അത് മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. തുടക്കത്തിൽ നിലയുറപ്പിക്കാൻ സമയമെടുക്കുകയും പിന്നീട് സ്‌കോറുകൾ നേടുകയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം. അത് ഗുണകരമാകാറുണ്ട്. ഈ സമയത്ത് അത് മാറ്റാൻ എനിക്ക് ഒരു കാരണവും കണ്ടെത്താനില്ല, ” റാ‌ത്തോർ പറഞ്ഞു. 

ടി20യിൽ തുടക്കം എങ്ങനെയാണ് എന്നതിനെയും എത്ര ഓവറുകൾ ബാക്കിയുണ്ട് എന്നതുമൊക്കെ ആശ്ര‌യിച്ചാണ് ബാറ്റിങ് പദ്ധതികൾ രൂപപ്പെടുന്നത്. എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന തീരുമാനങ്ങളോട് വഴങ്ങാൻ കഴിയണമെന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ‌

ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോർക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര വെള്ളിയാഴ്ച ആരംഭിക്കും. അഞ്ച് മത്സരങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

'കൊച്ചിയിലെ ഫുഡ് ഡെലിവറി ജീവനക്കാരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍; 39 ശതമാനവും 25 വയസ്സിന് താഴെയുള്ളവര്‍'

ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍