Khalid Jamil Indian football Twitter
Sports

സെക്യൂരിറ്റി ഡിപ്പോസിറ്റ് അടച്ചില്ല, കലൂർ സ്റ്റേഡിയത്തിൽ നാടകീയ രം​ഗങ്ങൾ, വാർത്തസമ്മേളനത്തിനെത്തിയ ഇന്ത്യൻ പരിശീലകനെ പുറത്താക്കി ജിസിഡിഎ

പരിശീലകൻ ഖാലിദ് ജമീൽ ഉൾപ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ തടഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ. ഇന്ത്യ-ഹോങ്കോങ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യൻ ടീമിൻ്റെ വാർത്ത സമ്മേളനം നടത്താൻ അനുവദിച്ചില്ല. പരിശീലകൻ ഖാലിദ് ജമീൽ ഉൾപ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ തടഞ്ഞു. സെക്യൂരിറ്റി ഡിപ്പോസിറ്റിൻ്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഏറെ നേരെ കാത്തു നിന്ന ടീം മടങ്ങുകയായിരുന്നു.

വ്യാഴാഴ്ച മൂന്ന് മണിക്കായിരുന്നു വാർത്ത സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇതിനായി ഉച്ചതിരിഞ്ഞ് സംഘം സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു നാടകീയ രം​ഗങ്ങൾ. ചെറിയ സാങ്കേതിക പ്രശ്നം സംഭവിച്ചതാണെന്നാണ് കെ‌എഫ്‌എ പ്രസിഡന്റ് കെ‌എഫ്‌എ പ്രസിഡന്റ് നവാസ് മീരാൻ പ്രതികരിച്ചു. മത്സരം മുൻപ് തീരുമാനിച്ച പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 31ന് കലൂർ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഹോങ്കോങ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

സ്റ്റേഡിയത്തിൻ്റെ വാടകയായി മൂന്ന് ലക്ഷം രൂപയും 20-25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജിസിഡിഎ ചോദിച്ചുവെന്നാണ് റിപ്പോർട്ട്. കെഎഫ്എ ആണ് മത്സം സംഘടിപ്പിക്കുന്നതെങ്കിലും ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയം. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്.

ഫെബ്രവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാർത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. ഐഎസ്എൽ സീസണിൽ മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞിരുന്നത്. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യൻതാരം റൗളിൻ ബോർഗസും ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയിൽനിന്ന് ഇറക്കിവിട്ടത്.

India coach, players denied entry into Kochi stadium after delay in payment dues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ് സിനിമയുടെ 'തിരക്കഥെെ മന്നന്‍' ഇനി ഓർമ; ഭാഗ്യരാജ് അന്തരിച്ചു

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

എണ്ണവില കുത്തനെ ഇടിഞ്ഞു, 72 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ത്യയില്‍ വില കുറയുന്നില്ല?

‘ഒരു കാരണവശാലും കൊടുക്കില്ല’; മുഖ്യമന്ത്രി ഇരുന്ന് പറഞ്ഞത് 'ഓഫ് ദി റെക്കോര്‍ഡ്', രേഖയില്‍ ഉണ്ടാവില്ലെന്ന് സ്പീക്കര്‍

ഫസ്റ്റ് ഗിയറിലിട്ട് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 2000 രൂപയുടെ വര്‍ധന