സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മാലദ്വീപ് മത്സരത്തില്‍ നിന്ന്  
Sports

മാലദ്വീപിനെ വീഴ്ത്തി; സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്ന് ഇന്ത്യ

അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി മാലദ്വീപ് പരിശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ പ്രിയാന്‍ഷ് ദുബെയുടെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയ്ക്ക് രക്ഷയായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ധാക്ക: സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മാലദ്വീപിനെ തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. പെനാല്‍റ്റിയില്‍ നിന്നാണ് ഇന്ത്യയുടെ വിജയഗോള്‍ വന്നത്.

ബംഗ്ലാദേശിലെ ധാക്ക നാഷണല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന ഗ്രൂപ്പ് ബി-യിലെ അവസാന മത്സരത്തില്‍ 38-ാം മിനിറ്റില്‍ സുഹൈല്‍ അഹമ്മദ് ഭട്ട് പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ഹുസൈന്‍ യൂസഫ്, അബ്ദുല്‍ റബീഹിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.

അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി മാലദ്വീപ് പരിശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ പ്രിയാന്‍ഷ് ദുബെയുടെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയ്ക്ക് രക്ഷയായി. 79-ാം മിനിറ്റില്‍ അലി ഹംദാന്റെ ഫ്രീകിക്കും അഞ്ച് മിനിറ്റിന് ശേഷം മുസ്ദാന്‍ ഹസ്സന്റെ ഷോട്ടും ദുബെ വിഫലമാക്കി. ഇന്‍ജുറി ടൈമില്‍ ഗോള്‍മുഖത്ത് നിന്ന് എഥാന്‍ ഇബ്രാഹിം സാക്കി തൊടുത്ത തകര്‍പ്പന്‍ ഷോട്ട്, ലൈനില്‍ നിന്ന് മുന്നോട്ട് കയറിവന്ന് തന്റെ മുഖം കൊണ്ട് തടുത്തിട്ടാണ് ദുബെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.

തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ആറ് പോയിന്റുമായി ഗ്രൂപ്പ് ബി ചാംപ്യന്മാരായാണ് ഒന്‍പത് തവണ ചാംപ്യന്മാരായ ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ 3-2ന് പരാജയപ്പെടുത്തിയിരുന്നു. അതേസമയം നേരത്തെ മാലദ്വീപിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ പാകിസ്ഥാനും സെമിയിലേക്ക് മുന്നേറി.

India defeated Maldives 1-0 to advance to the SAFF Championship semi-finals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15 സെക്കന്‍ഡില്‍ 30 റൗണ്ട് വെടിയുതിര്‍ത്തു; കുല്‍ഗാമിലെ ഭീകരാക്രമണം ലഷ്‌കര്‍ ശൈലിയില്‍; ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്‌ വി ജയലക്ഷ്മി അന്തരിച്ചു

മണ്‍സൂണ്‍ അവസാനിക്കുന്ന സമയം: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

എവിടെയും പോകാം, യാത്രാ വിവരങ്ങള്‍ ഇനി സാഹേൽ ആപ്പില്‍

രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍